സൗദിയിൽ ശൈത്യകാലം തുടങ്ങി: ഡിസംബറിലെ ആദ്യ മഴ വരുന്നു

രാജ്യത്തെ കാലാവസ്ഥ സുഖകരവും താരതമ്യേന സ്ഥിരതയുള്ളതുമാണെന്ന്  പറഞ്ഞ ഖഹ് താനി ഡിസംബറിലെ ആദ്യ മഴക്കാലം അടുത്ത ഞായറാഴ്ച ആരംഭിക്കുമെന്നും, മിതമായ മഴ മുതൽ കനത്ത മഴ വരെ

Sinju P
1 min mins read

ഡിസംബർ 1 തിങ്കളാഴ്ച (ഇന്ന്) സൗദി അറേബ്യയിൽ ശൈത്യകാലം ആരംഭിക്കുമെന്നും താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ‌സി‌എം) വക്താവ് ഹുസൈൻ അൽ-ഖഹ്താനി.

വരും ദിവസങ്ങളിൽ രാജ്യത്തിന്റെ പല പ്രദേശങ്ങളിലും മഴ പെയ്യാനുള്ള സാധ്യത തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ കാലാവസ്ഥ സുഖകരവും താരതമ്യേന സ്ഥിരതയുള്ളതുമാണെന്ന്  പറഞ്ഞ ഖഹ് താനി ഡിസംബറിലെ ആദ്യ മഴക്കാലം അടുത്ത ഞായറാഴ്ച ആരംഭിക്കുമെന്നും, മിതമായ മഴ മുതൽ കനത്ത മഴ വരെ പ്രതീക്ഷിക്കാമെന്നും  പറഞ്ഞു.

Metbeat news