സംസ്ഥാനത്ത് ഇന്ന് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത, ഒപ്പം ഇടിമിന്നലും മഴയും, ജാഗ്രതരായി ഇരിക്കുക, 

നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ദിത്വ' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി ദുർബലപ്പെട്ടു.

Maneesha M.K
1 min mins read

സംസ്ഥാനത്ത് ഇന്ന് 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത, ഒപ്പം ഇടിമിന്നലും മഴയും, ജാഗ്രതരായി ഇരിക്കുക

സംസ്ഥാനത്ത് ഇന്ന് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവർക്കും തീരദേശവാസികൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'ഡിറ്റ് വാ ' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി ദുർബലപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ തീവ്ര ന്യൂനമർദ്ദം നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട്-പുതുച്ചേരി തീരങ്ങൾക്കും ദക്ഷിണ തീരദേശ ആന്ധ്രാപ്രദേശിനും സമീപത്തായി സ്ഥിതി ചെയ്യുന്നു.

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരാൻ സാധ്യതയുണ്ട്. തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം, ചെന്നൈ, ചെങ്കൽപേട്ട്, വെല്ലൂർ ജില്ലകളിലെ അതിശക്തമായ മഴയ്ക്ക് സാധ്യത. കൂടാതെ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, വില്ലുപുരം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും പുതുച്ചേരിയിലും ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. 

English Summary: Yellow alert issued for Thiruvananthapuram, Kollam, Pathanamthitta, and Idukki. Stay updated on weather changes as the cyclone weakens in the Bay of Bengal.