weather update 22/01/24: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി തിരുവനന്തപുരം; ഇന്നും ചിലയിടങ്ങളിൽ മഴ സാധ്യത

weather update 22/01/24: രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തി തിരുവനന്തപുരം; ഇന്നും ചിലയിടങ്ങളിൽ മഴ സാധ്യത

തുലാവർഷം വിടവാങ്ങിയതോടെ കേരളത്തിൽ ചൂട് കൂടി തുടങ്ങി. കഴിഞ്ഞ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും കേരളത്തിൽ ആണ് രാജ്യത്ത് കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന പ്രദേശം. ഒരാഴ്ച മുമ്പ് കണ്ണൂർ ആയിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയ പ്രദേശം. എന്നാൽ ഇപ്പോൾ തെക്കൻ കേരളത്തിലെ ജില്ലകളിലാണ് കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ (IMD) ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ ഇന്നലെ (21/01/24) ഏറ്റവും ഉയർന്ന ചൂട് രേഖപെടുത്തിയത് തിരുവനന്തപുരത്തും കുർനൂലിലും ( 34.2°c).

എന്നാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിവിധ ജില്ലകളിലെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ (AWS) 35 നും 38°c ഇടയിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയിട്ടുമുണ്ട്. AWS കളിലെ ഡാറ്റ കാലാവസ്ഥ വകുപ്പ് ഔദ്യോഗിക കണക്കായി എടുക്കുന്നില്ല. രണ്ടു വർഷം മുൻപാണ് കേരളത്തിൽ ഓട്ടോമാറ്റിക് സ്റ്റേഷനുകൾ സ്ഥാപിച്ചു തുടങ്ങിയത്. അതിനാൽ വർഷങ്ങൾ നിരീക്ഷിച്ചശേഷമേ ഇതിൻ്റെ കണക്കുകൾ ഔദ്യോഗികമായി പരിഗണിക്കുകയുള്ളൂ.

ഉത്തരേന്ത്യയിൽ പലയിടത്തും ശക്തമായ തണുപ്പ് തുടരുന്നതുമൂലം ആണ് കേരളത്തിൽ ഏറ്റവും ചൂടുകൂടുന്ന പ്രദേശമായി മാറാൻ കാരണം. ജെറ്റ് സ്ട്രീം (Jet Stream) എന്നറിയപ്പെടുന്ന അന്തരീക്ഷത്തിന്റെ ഉയർന്ന മണ്ഡലത്തിലൂടെയുള്ള ശീത കാറ്റാണ് ഉത്തരേന്ത്യയിൽ തണുപ്പിന് കാരണമാകുന്നത്. സമുദ്ര നിരപ്പിൽ നിന്ന് 12.6 കിലോമീറ്റർ ഉയരത്തിലാണ് ഈ ശൈത്യകാറ്റിന്റെ (Jet Stream) പ്രവാഹം. കാരണം ഉത്തരേന്ത്യയിൽ കനത്ത മൂടൽമഞ്ഞ് തുടരും.

ബിഹാർ, കിഴക്ക്, പടിഞ്ഞാറ് ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് ഉണ്ടാകുമെന്നാണ് ഇന്ന് പുലർച്ചെയുള്ള ഉപഗ്രഹ ചിത്രം സൂചിപ്പിക്കുന്നത്. ഇന്ന് പ്രാണ പ്രതിഷ്ഠ നടക്കുന്ന അയോധ്യയിൽ കനത്ത മൂടൽ മഞ്ഞും തണുപ്പും അനുഭവപ്പെടും. അയോധ്യയിൽ പരമാവധി താപനില 12 ഡിഗ്രി ആയിരിക്കും. കാഴ്ച്ചാ പരിധി (visibility) 800 മുതൽ 500 വരെ മീറ്റർ.

പഞ്ചാബിലെ പട്യാല , ചണ്ഡിഗഡ് കാഴ്ചാ പരിധി 500, യുപിയിലെ ബറേലിയിൽ 500, സുൽത്താൻ പുർ, ഗൊരക് പൂർ 500 മീറ്റർ ആണ് ദൃശ്യത. 50 മീറ്റർ വരെ ദൃശ്യതയുള്ള പ്രദേശങ്ങളും ഉത്തരേന്ത്യയിൽ ഉണ്ട്.

കേരളത്തിൽ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്നലെയും മിനിഞ്ഞാന്നും ഒറ്റപ്പെട്ട ശക്തമായതോ ഇടത്തരം മഴയോ ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള മഴ ഇന്നും തുടരാൻ സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് മഴ വളരെ കുറവായിരിക്കും. ആലപ്പുഴ ജില്ലയിൽ ഇന്ന് രാത്രി 11 മണിയോടെ കൂടെ തീരദേശ മേഖലയിൽ മഴക്കും ഇടത്തരം മഴക്കും സാധ്യത. ആലപ്പുഴ, കറുകച്ചാൽ, ഈരാറ്റുപേട്ട, കായംകുളം, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് മഴ സാധ്യതാ പ്രദേശം. മറ്റിടങ്ങളിൽ വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കാം.

© Metbeat News


There is no ads to display, Please add some
Share this post

It is the editorial division of Metbeat Weather, the only private weather agency in Kerala. The desk consists of expert meteorologists and Senior Journalists. It has been operational since 2020.

Leave a Comment