weather kerala 13/07/25 : ഇന്നു മുതലുള്ള മഴ സാധ്യത
കേരളത്തിൽ ഇന്ന് മുതൽ മഴയിൽ നേരിയ മുതൽ മഴ വർദ്ധനവിന് സാധ്യത. കാസർകോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും പ്രതീക്ഷിക്കാം.
എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളിൽ ഇത്തരം മഴ സാധ്യതയാണുള്ളത്. കേരളത്തിൽ മഴക്കൊപ്പം 50 കിലോമീറ്റർ വേഗത വരെയുള്ള കാറ്റിനും ഇനിയുള്ള ദിവസങ്ങളിൽ സാധ്യതയുണ്ട്. അതിനാൽ കാറ്റ് ജാഗ്രത പാലിക്കണം.
ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് തൃശ്ശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ മഴ സാധ്യതയെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 7 ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്.
ചൊവ്വാഴ്ച കാസർകോട്, കണ്ണൂർ ജില്ലകളിൽ വീണ്ടും മഴ സജീവമാകും. കഴിഞ്ഞ കുറച്ചു ദിവസമായി പെയ്ത മഴയ്ക്ക് ഇന്നലെയും ഇന്നും കാസർകോട് കണ്ണൂർ ജില്ലകളിൽ ഇടവേളകൾ ലഭിക്കും. ഇന്നലെ ഈ പ്രദേശങ്ങളിൽ വെയിൽ തെളിയുകയും ചെയ്തു. കാറ്റിന്റെ ദിശയിലെ മാറ്റമാണ് മഴ കുറയാൻ കാരണമായത്. വടക്കൻ കേരളത്തിലും കഴിഞ്ഞ രണ്ടുദിവസമായി മഴ കുറവായിരുന്നു. ഇന്നും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. അതേസമയം കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും.
ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനാൽ വരുന്ന വെള്ളിയാഴ്ചക്ക് ശേഷം മഴ കേരളത്തിൽ വീണ്ടും ശക്തിപ്പെടാൻ സാധ്യത. നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
English Summary : Check the weather forecast for Kerala on 13/07/25. Rain is expected to begin today—get the latest updates to stay prepared.