ഇതുവരെ ലഭിച്ചത് 96 തുലാവർഷ ദിനങ്ങൾ, ഇനി കേരളത്തിലെങ്ങും വരണ്ട കാറ്റ്
കേരളത്തിൽ എങ്ങും മഴയില്ല. കഴിഞ്ഞ 2 ദിവസങ്ങളിലായി കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ മഴ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിൽ കിഴക്കൻ കാറ്റ് മാറി വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രബലമായി. ഇതിന്റെ ഫലമായി, ഇന്ന് ( 2026 ജനുവരി 19) മുതൽ തുലാവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതുവരെ 96 തുലാവർഷ ദിനങ്ങൾ
16 ഒക്ടോബർ 2025 ൽ തുടങ്ങി 19 ജനുവരിയിൽ അവസാനിക്കുമ്പോൾ 96 തുലാവർഷ ദിനങ്ങൾ. 2024 ൽ 105 ദിനങ്ങൾ ( ഒക്ടോബർ 15 തുടങ്ങി 27 ജനുവരി വരെ )
മുൻ വർഷങ്ങളിൽ തുലാവർഷം അവസാനിച്ച ദിവസങ്ങൾ
2023 14 ജനുവരി 2024
2022 12 ജനുവരി 2023
2021 22 ജനുവരി 2022
2020 19 ജനുവരി 2021 എന്നിങ്ങനെയാണ്.
English Summary :