UV Alert in Kerala 03/03/26 : സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ്, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

6 മുതൽ 7 വരെ UV നിരക്ക് ഉള്ളിടങ്ങളിൽ മിതമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കിടെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കണം. കുടയും തലപ്പാവും ഉപയോഗിക്കുക.

Maneesha Prasoon
1 min mins read

UV Alert in Kerala 03/03/26 : സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ്, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്തെ നിരവധി ജില്ലകളിൽ UV സൂചിക 6 മുതൽ 7 വരെ രേഖപ്പെടുത്തി. ചില പ്രദേശങ്ങളിൽ ഇത് 7 വരെ ഉയരുന്ന സാഹചര്യവുമുണ്ട്. കോഴിക്കോട്, കണ്ണൂർ, ചെങ്ങന്നൂർ, മലപ്പുറം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിൽ UV സൂചിക 7 വരെയും കൊട്ടാരക്കര, കൊല്ലം, ഏറണാകുളം, ആലപ്പുഴ, വയനാട്, തൃശൂർ ജില്ലകളിൽ 6 വരെയുമാണ് കാണിക്കുന്നത്. 
തിരുവനന്തപുരം 4 ഉം കണ്ണൂർ, കാസർഗോഡ് 5 ഉം ആണ് കാണിക്കുന്നത് ഇത് താരതമ്യേന കുറവാണ്. 

ജാഗ്രതാ നിർദ്ദേശം

6 മുതൽ 7 വരെ UV നിരക്ക് ഉള്ളിടങ്ങളിൽ മിതമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഉച്ചയ്ക്കിടെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ഒഴിവാക്കണം. കുടയും തലപ്പാവും ഉപയോഗിക്കുക. സൺസ്‌ക്രീൻ ഉപയോഗിക്കുക. കുട്ടികളും മുതിർന്നവരും കൂടുതൽ ജാഗ്രത പാലിക്കുക. 

അതേസമയം 11 ന് മുകളിലുള്ള UV നില ‘റെഡ് അലർട്ട്’ വിഭാഗത്തിൽപ്പെടുന്നതാണെങ്കിലും നിലവിൽ സംസ്ഥാനത്ത് അത്തരമൊരു അതീവ ജാഗ്രത നില റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാനത്ത് ഇന്നത്തെ കാലാവസ്ഥ ചൂടോടുകൂടിയതും UV നിരക്ക് മിതമായതും ആയതിനാൽ ഉച്ച സമയത്ത് സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നിർബന്ധമാണെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.

English Summary : Health authorities in Kerala have issued a warning as Ultraviolet (UV) radiation levels hit an index of 6 to 7 in several districts. A Yellow Alert is currently active for Kozhikode, Kannur, Chengannur, Malappuram, Pathanamthitta, and Palakkad.