യുഎഇയുടെ ഷെയ്ഖ നസീർ അൽ നൊവൈസ്  യുഎൻ ടൂറിസത്തിനു നേതൃത്വം നൽകുന്ന ആദ്യ വനിത

സ്പെയിനിലെ സെഗോവിയയിൽ നടന്ന 123ാമത് യുഎൻ ടൂറിസം എക്സിക്യൂട്ടീവ് കൗൺസിൽ സെഷനിലാണ് നാമനിർദേശം സ്ഥിരീകരിച്ചത്.

Sinju P
1 min mins read

യുഎൻ ടൂറിസത്തിനു നേതൃത്വം നൽകുന്ന ആദ്യ വനിതയായി യുഎഇയുടെ ഷെയ്ഖ നസീർ അൽ നൊവൈസ്. ആദ്യമായാണ് 50 വർഷത്തെ ചരിത്രത്തിനിടയിൽ  ഒരു വനിത യുഎൻ ടൂറിസം സെക്രട്ടറി ജനറലാകുന്നത്. യുഎൻ ടൂറിസം കൌ 160 അംഗ രാജ്യങ്ങൾ ചേർന്ന് ഐകകണ്ഠ്യേനയാണ് അൽനൊവൈസിനെ തിരഞ്ഞെടുത്തിട്ടുള്ളത്.

സ്പെയിനിലെ സെഗോവിയയിൽ നടന്ന 123ാമത് യുഎൻ ടൂറിസം എക്സിക്യൂട്ടീവ് കൗൺസിൽ സെഷനിലാണ് നാമനിർദേശം സ്ഥിരീകരിച്ചത്. യുഎൻ ജനറൽ അസംബ്ലി കൂടി അംഗീകരിച്ചാൽ ജനുവരി മുതൽ 4 വർഷത്തേക്ക് ഔദ്യോഗികമായി അധികാരം ഏൽക്കും. ലോക വേദിയിൽ യുഎഇയുടെ അഭിമാനകരവും ചരിത്രപരവുമായ നേട്ടമായിരിക്കും ഇത്.

സ്ത്രീ ശാക്തീരണത്തിന്റെയും ആഗോള നേതൃത്വത്തിന്റെയും വിഷൻ 2040 ലക്ഷ്യങ്ങളോടുള്ള യുഎഇയുടെ നിരന്തര പ്രതിബദ്ധതയുടെ പ്രതിഫലനം കൂടിയാണ് ഇത്. ഇമാറാത്തി വനിതകളെ ശാക്തീകരിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ഈ നിയമനമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

Metbeat news