വരാൻ പോകുന്നത് രണ്ട് ചുഴലികാറ്റ് ? ഡിറ്റ് വ ചുഴലികാറ്റിന് സാധ്യത, മഴ തോരാതെ കേരളം

മലാക്ക ന്യൂനമർദ്ദം ഇന്തോനേഷ്യയ്ക്ക്‌ സമീപം കുടുങ്ങി ദുർബലമായി നിൽക്കുകയാണ്. അതേസമയം ശ്രീലങ്ക ന്യൂനമർദവും കന്യാകുമാരി ന്യൂനമർദവും ശക്തിപ്രാപിക്കുന്നുണ്ട്.

Maneesha M.K
1 min mins read

വരാൻ പോകുന്നത് രണ്ട് ചുഴലികാറ്റ് ? ഡിറ്റ് വ ചുഴലികാറ്റിന് സാധ്യത, മഴ തോരാതെ കേരളം

ഈ അടുത്തകാലത്തൊന്നും മഴയ്ക്ക് ശമനമുണ്ടാകുമെന്ന് ആരും കരുതേണ്ട. ദിനം പ്രതിയെന്നോണം ചക്രവാതചുഴി ന്യൂനമർദമായി മാറി കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് നടക്കുന്നത്. ഇപ്പോഴിതാ കന്യാകുമാരി കടലിന് സമീപത്ത് തുടരുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി. 

ശ്രീലങ്ക ന്യൂനമർദം, കന്യാകുമാരി ന്യൂനമർദം, മലാക്ക ന്യൂനമർദം എന്നിങ്ങനെ 3 ന്യൂനമർദങ്ങളാണ് നിലവിലുള്ളത്. കഴിഞ്ഞദിവസം പറഞ്ഞ സെൻയാർ ചുഴലികാറ്റും പുതിയ പ്രതിഭാസമാണ്. അതായത് വിവിധ കാലാവസ്ഥാ മോഡലുകൾ കാണിച്ചിരുന്നത് മലാക്ക കടലിലെ ന്യൂനമർദം ബംഗാൾ ഉൾക്കടലിൽ എത്തി ശ്രീലങ്ക ന്യൂനമർദവുമായി ചേർന്ന് സെൻ–യാർ’ ചുഴലിക്കാറ്റ് ആകുമെന്നായിരുന്നു. 

1763998281W.webp  

എന്നാലിപ്പോൾ മലാക്ക ന്യൂനമർദ്ദം ഇന്തോനേഷ്യയ്ക്ക്‌ സമീപം കുടുങ്ങി ദുർബലമായി നിൽക്കുകയാണ്. അതേസമയം ശ്രീലങ്ക ന്യൂനമർദവും കന്യാകുമാരി ന്യൂനമർദവും ശക്തിപ്രാപിക്കുന്നുണ്ട്. ശ്രീലങ്ക ന്യൂനമർദം ഡീപ് ഡിപ്രഷനോ അല്ലെങ്കിൽ ‘സെൻ യാർ’ ചുഴലിക്കാറ്റോ ആയി ചെന്നൈയ്ക്ക്‌ സമീപം കര കയറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. 

ഡിറ്റ് വ ചുഴലികാറ്റ് കേരളം തൊടും

ഇതിനിടയിൽ കന്യാകുമാരി ന്യൂനമർദ്ദം കേരള തീരത്തെത്താനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഈ രണ്ട് ന്യൂനമർദങ്ങളും കരകയറിയാൽ പിന്നെ മലാക്ക ന്യൂനമർദം സ്വതന്ത്രമായി ബംഗാൾ ഉൾക്കടലിൽ എത്തിയേക്കും. അങ്ങനെവന്നാൽ അത് ‘ഡിറ്റ്‌ വ’ (Dit wah) ചുഴലിക്കാറ്റ് ആകാനും സാധ്യതയുണ്ട്. 

English Summary: Explore the latest updates on the Sri Lanka, Kanyakumari, and Malacca depressions. Learn how the new Sen-Yar cyclone is forming from these weather patterns.