Menu

തുർക്കിയിൽ ഭൂചലനം ഉണ്ടായ പ്രദേശത്ത് വീണ്ടും ശക്തമായ ഭൂചലനം മൂന്നു മരണം; നിരവധി പേർക്ക് പരിക്ക്

തുർക്കി -സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ശക്തമായ ഭൂചലനം. മൂന്നുപേർ മരിച്ചതായി പ്രാഥമിക വിവരം. ഫെബ്രുവരി ആറിന് ശക്തമായ ഭൂചലനം ഉണ്ടായ പ്രദേശത്തുതന്നെയാണ് തിങ്കളാഴ്ച വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായത്. European-Mediterranean Seismological Centre (EMSC) ന്റെ റിപ്പോർട്ട് അനുസരിച്ച് 6.4 ആണ് തീവ്രത. 5.8 തീവ്രത ഉള്ള ഭൂചലനവും ഹത്തായി പ്രവിശ്യയിൽ ഉണ്ടായി.

മൂന്നുപേർ മരിച്ചെന്നും 213 പേരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ആണ് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സൊയ്ലു നൽകുന്ന വിവരം. സിറിയയിൽ ആറ് പേർക്ക് പരുക്കേറ്റു.

ഫെബ്രുവരി ആറിന് ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ 48,000 പേരാണ് മരിച്ചത്. അതിൻറെ രക്ഷാപ്രവർത്തനം ഇന്നലെ അവസാനിപ്പിച്ചിരുന്നു.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed