Menu

ഇന്ത്യൻ മഹാ സമുദ്രത്തിൽ 16 ദിവസമായി സഞ്ചരിക്കുന്ന ഫ്രെഡ്ഡി ചുഴലിക്കാറ്റ് നാളെ കരകയറും

ഇന്ത്യൻ മഹാ സമുദ്രത്തിൽ മഡഗാസ്‌കറിനെ ലക്ഷ്യംവച്ച് നീങ്ങുന്ന ഫ്രെഡ്ഡി ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്പെട്ടു. കാറ്റിന് 120 കി.മി വേഗതയാണുള്ളത്. മൗറീഷ്യസിനും മഡഗാസ്‌കറിനും ഭീഷണിയാണ് ഈ ചുഴലിക്കാറ്റ്. മൗറീഷ്യയിൽ വിമാനഗതാഗതം നിർത്തിവച്ചു. ഓഹരി മാർക്കറ്റും അടച്ചു. മൗറീഷ്യസിന് പടിഞ്ഞാറായി 1,130 കി.മി അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.


16 ദിവസമായി സഞ്ചരിക്കുന്നു

ഫെബ്രുവരി 4 നാണ് ഈ ചുഴലിക്കാറ്റ് 16 ദിവസമായി കടലിൽ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഇത്രയും ദിവസം ചുഴലിക്കാറ്റായി സഞ്ചരിക്കുന്ന അപൂർവം സിസ്റ്റങ്ങളിലൊന്നായി മാറുകയാണ്. യു.എൻ കാലാവസ്ഥാ ഏജൻസിയുടെ റീയൂണിയൻ സെന്റർ പറയുന്നത് പ്രകാരം ഇന്തോനേഷ്യക്ക് സമീപമാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ഈ സിസ്റ്റം മഡഗാസ്‌കറിൽ ശക്തമായ മഴക്കും പ്രളയത്തിനും കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.

നാളെ കരകയറും
ചുഴലിക്കാറ്റ് നാളെ (ഫെബ്രുവരി 21 ന്) മഡഗാസ്‌കറിൽ കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിന്റെ ക്ണ്ണ് ദൃശ്യമായി. ഇതിന്റെ ദൃശ്യങ്ങൾ അന്താരാഷ്ട്ര സ്‌പേസ് സ്റ്റേഷനിൽ നിന്നും ദൃശ്യമായി. മഡഗാസ്‌കർ കടന്ന് ആഫ്രിക്കയിലേക്ക് പോകാനാണ് സാധ്യത. ആഫ്രിക്കയിലെ മൊസാംബിക്, മലാവി, സാംബിയ, ബോട്‌സ്‌വാന, സിംബാബ്‌വേ എന്നിവിടങ്ങളിലും ഫ്രെഡ്ഡി ചുഴലിക്കാറ്റ് കനത്ത മഴ അടുത്തയാഴ്ചകളിൽ നൽകും.

കഴിഞ്ഞ ജനുവരിയിൽ മഡഗാസ്‌കറിലുണ്ടായ ചെൻസോ ചുഴലിക്കാറ്റിൽ 33 പേർ മഡഗാസ്‌ക്കറിൽ കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങൾ തകരുകയും കൃഷി നശിക്കുകയും ചെയ്തു. ആയിരങ്ങൾ ഭവനരഹിതരായി.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed