വടക്കു പടിഞ്ഞാറൻ ഓസ്ത്രേലിയയിൽ ഇൽസ ചുഴലിക്കാറ്റ് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയതോടെ വൻ നാശനഷ്ടം ഒഴിവായി. ഏറ്റവും ശക്തമായ കാറ്റഗറി 5 ൽ വരുന്ന ചുഴലിക്കാറ്റാണ് Ilsa . 218 കി.മീ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ചില സമയങ്ങളിൽ കാറ്റിന്റെ വേഗത 288 കിലോമീറ്റർ വരെ എത്തി. വടക്കു പടിഞ്ഞാറൻ ഓസ്ട്രേലിയയിലാണ് (Ilsa Tropical Cyclone) ചുഴലിക്കാറ്റ് കൂടുതൽ നാശനഷ്ടം വരുത്തിയത്ഇരുമ്പ്, ചെമ്പ് ,സ്വർണം എന്നിവ കുഴിച്ചെടുക്കുന്ന മേഖലയാണിത്.
19 മണിക്കൂർ യാത്ര ചെയ്ത് വടക്കു കിഴക്കൻ നഗരമായ പെർത്തിന് സമീപം പാർദോ ഗ്രാമത്തിലാണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ഇവിടത്തെ പെട്രോൾ പമ്പും റോഡ് ഹൗസും ചുഴലിക്കാറ്റ് തകർത്തു.
കെട്ടിടങ്ങളുടെ മേൽക്കൂര തകർന്നു. മരങ്ങൾ കടപുഴകി വീഴുകയും ടൗണിൽ ആകമാനം മരങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ നിറയുകയും ചെയ്തു. ഇവയുടെ ശുചീകരണം നടക്കുകയാണ്. പ്രാന്ത പ്രദേശമാണെങ്കിലും കാര്യമായ നാശനഷ്ടം തന്നെ ചുഴലിക്കാറ്റ് ഇവിടെ ഉണ്ടാക്കിയെന്ന് എമർജൻസി സർവീസ് സേനാംഗം പീറ്റർ സുട്ടൺ ദേശീയ ടെലിവിഷൻ ആയ എ.ബി.സിയോട് പറഞ്ഞു.
10 മിനിറ്റ് സമയത്തിൽ ഏറ്റവും തുടർച്ചയായ ശക്തമായ കാറ്റു വീശിയ കാറ്റാണ് കിടന്ന് ആ സ്ത്രീ കാലാവസ്ഥ വകുപ്പായ Bureau of Meteorology (BOM) പറഞ്ഞു. മണിക്കൂറിൽ 218 കിലോമീറ്റർ വേഗതയിൽ വീശി അടിച്ച ഇൽസ പുതിയ റെക്കോർഡ് സ്ഥാപിച്ചു. നേരത്തെ, 2007 ലെ Cyclone George ന്റെ വേഗത മണിക്കൂറിൽ 194 കി.മീ
ആയിരുന്നു. ആസ്ട്രേലിയയിൽ ഏതാനും വർഷങ്ങളായി കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തീവ്ര കാലാവസ്ഥ സാഹചര്യങ്ങൾ നേരിടുകയാണ്. ഓസ്ട്രേലിയയുടെ വടക്കുപടിഞ്ഞാറ് തീരവും പടിഞ്ഞാറും മേഖലയും ചുഴലിക്കാറ്റ് സാധ്യതാ പ്രദേശങ്ങളാണ് എന്നാണ്
Bureau of Meteorology (BOM). ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റുകൾ വീശി അടിക്കുന്നതും ഓസ്ട്രേലിയയിലാണ്.