ഇന്നും വിവിധ ജില്ലകളിൽ ഇടിയോടെ മഴ സാധ്യത

ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ പെട്ടെന്ന് മഴ പെയ്തേക്കാം. കേരളത്തിലും തമിഴ്നാട്ടിലും ആണ് മഴ ശക്തിപ്പെടുക. ഇടിമിന്നൽ അപകടകാരി ആയതിനാൽ ജാഗ്രത പുലർത്തണം. മിന്നൽ സാന്നിധ്യം Metbeat News വെബ്സൈറ്റിലെ മിന്നൽ റഡാർ ലിങ്ക് ഉപയോഗിച്ച് അറിയാനാകും .

Weather Desk
1 min mins read

ഇന്നും വിവിധ ജില്ലകളിൽ ഇടിയോടെ മഴ സാധ്യത

വരുന്ന 3 - 4 ദിവസത്തിനകം  തുലാവർഷത്തിൻ്റെ കാറ്റ് ദിശയിലേക്ക് മാറാന്നിരിക്കെ, കേരളത്തിലും തമിഴ്നാട്ടിലും ഇന്നും ഇടിയോടെ മഴ ലഭിക്കും. വൈകിട്ട് മുതൽ ആണ് മഴ പ്രതീക്ഷിക്കേണ്ടത്. വേനൽ മഴ പോലെ കാറ്റും മിന്നലും പ്രതീക്ഷിക്കണം. 

വടക്കൻ കേരളം, മധ്യ, തെക്കൻ ജില്ലകൾ എന്നിവിടങ്ങളിൽ മഴ സാധ്യതയുണ്ട്. കോട്ടയം, പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മലയോര മേഖലയിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ സാധ്യത. വിളനാശം ഉണ്ടാകാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും ഒന്നോ രണ്ടോ ലൊക്കേഷനുകളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യത.

വരും ദിവസങ്ങളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും മഴ ലഭിക്കും. രാത്രിയും പുലർച്ചെയും മഴ സാധ്യത. പകൽ വെയിലും ചൂടും ഉള്ള കാലാവസ്ഥയാണ് തീരദേശ നഗരങ്ങളിൽ പ്രതീക്ഷിക്കേണ്ടത്. കിഴക്കൻ മേഖലയിലും ഇടനാട്ടിലും മഴ ലഭിച്ചതിനാൽ ചൂടിൽ കുറവുണ്ടാകും. കാർഷിക വിളകൾ ഉണക്കാൻ ഉച്ചവരെ സമയമുണ്ട്.

ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ പെട്ടെന്ന് മഴ പെയ്തേക്കാം. കേരളത്തിലും തമിഴ്നാട്ടിലും ആണ് മഴ ശക്തിപ്പെടുക. ഇടിമിന്നൽ അപകടകാരി ആയതിനാൽ ജാഗ്രത പുലർത്തണം. മിന്നൽ സാന്നിധ്യം Metbeat News വെബ്സൈറ്റിലെ മിന്നൽ റഡാർ ലിങ്ക് ഉപയോഗിച്ച് അറിയാനാകും .

ഇന്ന് ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഇടിയോടു കൂടെ മഴ സാധ്യത കൂടുതലായതിനാൽ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 

English Summary: Thunderstorms likely in various districts today