Kerala Weather 17/03/24 : കേരളത്തിൽ ഇന്ന് ഈ പ്രദേശങ്ങളിൽ ഇടിയോടുകൂടി മഴ സാധ്യത
കേരളത്തിൽ മധ്യ, വടക്കൻ ജില്ലകളിൽ ഇന്നും ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടുകൂടെ മഴ സാധ്യത. കിഴക്കൻ മലയോര മേഖലകളിൽ ഉച്ചക്കുശേഷം മഴ തുടങ്ങും. എന്നാൽ ഇന്നലെ ലഭിച്ചത് പോലെ വ്യാപകമായ മഴ ഇന്ന് ഉണ്ടാകില്ല എന്നാണ് ഞങ്ങളുടെ നിരീക്ഷകർ പറയുന്നത്.
തൃശ്ശൂര്, കോഴിക്കോട്, വയനാട് മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒന്നോ രണ്ടോ പ്രദേശങ്ങൾ, എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശം, ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങൾ, പത്തനംതിട്ട ജില്ലയുടെ മലയോര മേഖല, കൊല്ലം ജില്ലയുടെ കിഴക്കൻ മേഖല, എന്നിവിടങ്ങളിൽ ആണ് മഴ സാധ്യത. മഴക്കൊപ്പം ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ഇന്ന് ഉച്ചയോടെ ഇടുക്കി ജില്ലയിലാണ് ആദ്യം മഴ സാധ്യത. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും വയനാട്ടിലും മഴ സാധ്യതയുണ്ട്.
ഇന്ന് മഴ പ്രതീക്ഷിക്കുന്ന പ്രദേശങ്ങൾ
കുട്ടമ്പുഴ, മലയാറ്റൂര് , പെരിങ്ങൽകുത്ത്, നിലമ്പൂര്, മൈസൂര്, കൊല്ലങ്ങൽ, മൂന്നാർ, കോതമംഗലം, പൈനാവ്, ഈരാട്ടുപേട്ട, പമ്പ, മണ്ണാർക്കാട്, അട്ടപ്പാടി, പുന്നക്കൽ, കൽപ്പറ്റ, ലക്കിടി, വടുവഞ്ചാൽ, വൈത്തിരി, സുൽത്താൻബത്തേരി, മേപ്പാടി, ഇരിട്ടി, പേരാവൂര്, മടിക്കേരി, തെയ്യേനി, നടുവിൽ, കാട്ടിക്കുളം, താമരശ്ശേരി, ബാലുശ്ശേരി, ഇയാട്, മഞ്ചേരി, ഒമാനൂർ, മലപ്പുറം എന്നിവിടങ്ങളിൽ ഇന്ന് മഴ സാധ്യത.