വാൽനക്ഷത്രവും ഭൂമിയും കണ്ടുമുട്ടുന്ന ആ അപൂർവ്വ ആകാശവിസ്മയ കാഴ്ച നാളെ 

ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്ക് ഈ ​ധൂ​മ​കേ​തു ദൃ​ശ്യ​മാ​കി​ല്ല എന്നും ഗവേഷകർ എടുത്തു പറയുന്നു. മാത്രമല്ല ഇത് ഭൂമിക്ക് ഭീഷണി ഉയർത്തുന്നില്ല എന്നും ഗവേഷകർ പറഞ്ഞുവെക്കുന്നു. 3I/ATLAS എ​ന്നു പേ​രി​ട്ട​രി​ക്കു​ന്ന ധൂ​മ​കേ​തു​വി​ന്‍റെ യാ​ത്ര സു​ര​ക്ഷി​ത​മാ​ണ്.

Maneesha M.K
1 min mins read

വാൽനക്ഷത്രവും ഭൂമിയും കണ്ടുമുട്ടുന്ന ആ അപൂർവ്വ ആകാശവിസ്മയ കാഴ്ച നാളെ 

ഭൂമിയുടെ അടുത്തേക്ക് പാഞ്ഞടുക്കുന്ന വാൽനക്ഷത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം.ഈ ആകാ​ശ​വി​സ്മ​യം കാ​ത്തിരിക്കുകയാണ് ഗ​വേ​ഷ​ക​രും. 3I/ATLAS വാ​ൽ​ന​ക്ഷ​ത്രം 19ന് ​ഭൂ​മി​യു​ടെ അ​ടു​ത്തെ​ത്തും. ആ​കാ​ശ​ത്തെ മ​ഹാ​സം​ഭ​വം നി​രീ​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ശാ​സ്ത്ര​ലോ​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. അ​ത്യ​പൂ​ർ​വ​മാ​യ ഒ​രു വാ​ൽ​ന​ക്ഷ​ത്രമാണ് ഭൂ​മി​ക്ക​രി​കി​ലൂ​ടെ പ​റ​ക്കാൻ പോകുന്നത്. 3I/ATLAS എ​ന്നു പേ​രി​ട്ട​രി​ക്കു​ന്ന ധൂ​മ​കേ​തു​വി​ന്‍റെ യാ​ത്ര സു​ര​ക്ഷി​ത​മാ​ണെ​ന്നും ഭൂ​മി​യെ ഇ​തു ബാ​ധി​ക്കി​ല്ലെ​ന്നും ശാ​സ്ത്ര​ജ്ഞ​ർ പ​റ​ഞ്ഞു. 

വാൽനക്ഷത്രം 168 ദശലക്ഷം മൈൽ അകലെ

യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സിയു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഏ​ക​ദേ​ശം 1.8 ആ​സ്ട്രോ​ണ​മി​ക്ക​ൽ യൂ​ണി​റ്റ് (ഏ​ക​ദേ​ശം 270 ദ​ശ​ല​ക്ഷം കി​ലോ​മീ​റ്റ​ർ അ​ല്ലെ​ങ്കി​ൽ 168 ദ​ശ​ല​ക്ഷം മൈ​ൽ) അ​ക​ലെ​യാ​യി​രി​ക്കും വാ​ൽ​ന​ക്ഷ​ത്രം ക​ട​ന്നു​പോ​കു​ക. ചി​ലി​യി​ൽ നാ​സ​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ATLAS ടെ​ലി​സ്കോ​പ്പ് ആ​ണ് 2023 ജൂ​ലൈ ഒ​ന്നി​നു വാ​ൽ​ന​ക്ഷ​ത്ര​ത്തെ ക​ണ്ടെ​ത്തി​യ​ത്. ന​മ്മു​ടെ സൗ​ര​യൂ​ഥ​ത്തി​ന് അ​പ്പു​റ​ത്തു​നി​ന്നാ​ണ് വ​ന്ന​തെ​ന്നും ബ​ഹി​രാ​കാ​ശ​ത്തേ​ക്കു തി​രി​കെ പോ​കു​മെ​ന്നും സ്പേ​സ് ഏ​ജ​ൻ‌​സി സ്ഥി​രീ​ക​രി​ക്കു​ന്നുണ്ട്. 

ഭൂമിയോട് അടുക്കുമ്പോൾ പച്ചനിറം

നി​ര​വ​ധി കൗതുകകരമായ വി​വ​ര​ങ്ങ​ൾ ധൂ​മ​കേ​തു​വി​നെ​ക്കു​റി​ച്ചു ഗ​വേ​ഷ​ക​ർ പ​ങ്കു​വ​യ്ക്കു​ന്നു. ഭൂ​മി​യോ​ട് അ​ടു​ക്കു​മ്പോ​ൾ ന​ക്ഷ​ത്രാ​ന്ത​ര വ​സ്തു​വി​നു പ​ച്ച നി​റ​മാ​കു​ന്നു​വെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ജെ​മി​നി നോ​ർ​ത്ത് ടെ​ലി​സ്കോ​പ്പ് പ​ക​ർ​ത്തി​യ ചി​ത്ര​ത്തി​ൽ​നി​ന്നാ​ണ് ധൂമ​​കേ​തു പ​ച്ച​നി​റം പ്രാ​പി​ക്കു​ന്ന​തു ക​ണ്ടെ​ത്തി​യ​ത്.

1766044169W.webp  

ന​ഗ്ന​നേ​ത്ര​ങ്ങ​ൾ​ക്ക് ഈ ​ധൂ​മ​കേ​തു ദൃ​ശ്യ​മാ​കി​ല്ല എന്നും ഗവേഷകർ എടുത്തു പറയുന്നു. മാത്രമല്ല ഇത് ഭൂമിക്ക് ഭീഷണി ഉയർത്തുന്നില്ല എന്നും ഗവേഷകർ പറഞ്ഞുവെക്കുന്നു. ഹ​ബി​ൾ ബ​ഹി​രാ​കാ​ശ ദൂ​ര​ദ​ർ​ശി​നിയും ​ജൂ​പ്പി​റ്റ​ർ ദൗ​ത്യവും ​അ​ടു​ത്തി​ടെ വാ​ൽ​ന​ക്ഷ​ത്ര​ത്തി​ന്‍റെ പു​തി​യ ചി​ത്ര​ങ്ങ​ൾ പ​ങ്കി​ട്ടി​രു​ന്നു. ഇന്ന് ​രാ​ത്രി 11 മു​ത​ൽ 19, പു​ല​ർ​ച്ചെ നാ​ലു​വ​രെ വെർച്വൽ ടെ​ലി​സ്കോ​പ്പ് പ്രോ​ജ​ക്റ്റ് ഹോ​സ്റ്റ് ചെ​യ്യു​ന്ന സൗ​ജ​ന്യ ലൈ​വ് സ്ട്രീം ​വ​ഴി ധൂ​മ​കേ​തു​വി​നെ നി​രീ​ക്ഷി​ക്കാം. 

English Summary : Discover fascinating details about the newly observed comet and its implications for Earth. Join researchers as they unveil cosmic mysteries tonight