യുഎഇ ൽ കാലവർഷം അവസാനിച്ചു, ചിലയിടത്ത് ഒറ്റപ്പെട്ട മഴയും തണുപ്പും പ്രതീക്ഷിക്കാമെന്ന് അധികൃതർ
യുഎഇ യിൽ പ്രധാന കാലവർഷം അവസാനിച്ചതായി സ്ഥിരീകരിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയും തണുപ്പും പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ചയുമായി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം വിത്യസ്ത തീവ്രതയിൽ മഴ ലഭിച്ചിരുന്നു.
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസൽഖൈമയിൽ
റാസൽഖൈമയിലെ അൽ ഖസ്ലയിലാണ് ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 127 മില്ലി മീറ്റർ മഴയാണ് ഇവിടെയുണ്ടായത്. സഖർ പോർട്ട് സ്റ്റേഷനിൽ 123 മില്ലിമീറ്റർ, ജബൽ അൽ റബാഹിൽ 117.5 മില്ലിമീറ്റർ, ജബൽ ജെയ്സിൽ 116.6 മില്ലിമീറ്റർ, റാസൽഖൈമ സിറ്റിയിൽ 72 മില്ലി മീറ്റർ എന്നിവ ഉൾപ്പെടെ എമിറേറ്റിൻറെ മറ്റ് മേഖലകളിലും ശക്തമായ മഴ ലഭിച്ചു. മഴക്കു പിന്നാലെ രാജ്യത്ത് താപനില വലിയ രീതിയിൽ കുറഞ്ഞിരിക്കുകയാണ്. പർവത മേഖലകളിലും ഉൾപ്രദേശങ്ങളിലും പകൽ സമയങ്ങളിൽ തണുത്ത കാലാവസ്ഥയും രാത്രിയിൽ കൂടുതൽ തണുപ്പും അനുഭവപ്പെടും.
മഴക്കെടുതി നേരിടാൻ കൂടുതൽ ഒരുക്കങ്ങൾ
രാജ്യത്ത് ഏറ്റവും കൂടുതൽ മഴക്കെടുതി അനുഭവപ്പെട്ട റാസൽഖൈമയിൽ പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുകയാണ് ഭരണകൂടം. ഇതിന്റെ ഭാഗമായി ഡാമുകൾ ഉൾപ്പെടെ പ്രധാന മേഖലകളിൽ റാസൽ ഖൈമ പോലീസ് ബ്രിഗേഡിയർ അൽതായർ സന്ദർശനം നടത്തി. മഴവെള്ളം മൂലമുണ്ടായ ആഘാതങ്ങൾ വിലയിരുത്തുക, മഴക്ക് ശേഷം നടന്നുവരുന്ന പുരധിവാ സ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക, പ്രധാന സ്ഥലങ്ങളുടെയും അണക്കെട്ടുകളുടെയും സുരക്ഷയും പ്രവർത്തനക്ഷമതയും ഉറപ്പാക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. സന്നദ്ധത വർധിപ്പിക്കുന്നതിനായി നിരവധി മേഖലകളിൽ അറ്റകുറ്റപ്പണികൾ നടത്താൻ ബ്രിഗേഡിയർ അൽതായർ നിർദേശം നൽകി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതിന്റെയും ഭാവിയിൽ കൂടുതൽ നാശനഷ്ടങ്ങൾ കുറക്കുന്നതിന്റെയും അടിയന്തര ഘട്ടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടു ത്തുന്നതിന് പ്രായോഗികവും സുസ്ഥിരവുമായ പരിഹാരങ്ങൾ നടപ്പാക്കേണ്ടതിന്റെയും ആവശ്യ കതയും അദ്ദേഹം എടുത്തു പറഞ്ഞു. ശൈത്യ കാലത്ത് മഴയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള പരിഹാരങ്ങൾ തി രിച്ചറിയുന്നതിനായി പ്രാദേശിക എമർജൻസി ടീം പ്രവർത്തിച്ചുവരുകയാണ്.
English Summary : This year, Al Qasimi in Ras Al Khaimah received the highest rainfall, totaling 127mm. Discover the impact of this weather on the region's climate and temperatures.