കേരളത്തിൽ നിലവിലെ കാലാവസ്ഥ ഉടൻ മാറും, ഇനി വരാൻ പോകുന്നത് തണുപ്പും ചൂടും മഴയും ഒരുമിച്ച്
ഇന്നലെയും ഇന്നുമായി കേരളത്തിലെ തെക്കൻ ജില്ലകളിൽ പലയിടങ്ങളിലും നേരിയ മഴ പെയ്തിരുന്നു. പകൽ ചൂട് സഹിച്ചിരിക്കുമ്പോൾ പെയ്ത മഴ ആശ്വാസമായെങ്കിലും ഇനി വരാൻ പോകുന്നത് മറ്റൊരു തരത്തിലുള്ള കാലാവസ്ഥാ മാറ്റമാണെന്ന് വിദഗ്ധർ പറയുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ച് ഇനി വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് ഒന്നുമില്ല. എന്നാൽ നിലവിലെ അന്തരീക്ഷ സ്ഥിതി താൽക്കാലികമാണെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു.
തണുപ്പ് ഇനിയും കൂടും
ഇന്ന് മൂടികെട്ടിയ അന്തരീക്ഷമാണെങ്കിലും നാളെ തെളിഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും സാധ്യത പറയുന്നുണ്ട്. ഇന്നലെ രാത്രിയിൽ തണുപ്പിനു കുറവുണ്ടായിരുന്നു. എന്നാൽ ഇനി വീണ്ടും തണുപ്പിനു വർധനവിന് ഉണ്ടാകാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പുണ്ട്. പകൽ ചൂടും കൂടിയേക്കാം. വെതർമാൻ കേരള പുറത്തു വിട്ട വിവരം അനുസരിച്ച് വെള്ളിയാഴ്‌ച വരെ ഈ കാലാവസ്ഥ തുടരും. രാജ്യത്തുടനീളം മഴയ്‌ക്കൊപ്പം താപനിലയിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ രാജ്യത്ത് ശക്തമായ മഴയും അസ്ഥിരമായ കാലാവസ്ഥയും ഉണ്ടായിരുന്നു.
English Summary : Experts warn of an upcoming shift in weather patterns, with no rain forecasted despite current relief from the heat. Stay informed about climate changes.