ജനങ്ങൾക്കൊപ്പം മണ്ണിലിറങ്ങി പണിയെടുത്ത് റാസൽഖൈമ കിരീടാവകാശി, കാഴ്ചകണ്ട് ജനങ്ങൾ അന്തംവിട്ടു

പുതിയ പാർപ്പിട പദ്ധതികൾക്കായി ഭൂമി നിരപ്പാക്കുന്ന പണിക്കാർക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ബുൾഡോസറിന്റ സ്റ്റിയിറിങ് കയ്യിലെടുത്ത് സ്വയം മണ്ണ് നിരപ്പാക്കാൻ തുടങ്ങിയതോടെ കണ്ടുനിന്നവർക്കത് അത്ഭുതമായി.

Maneesha M.K
2 mins mins read

ജനങ്ങൾക്കൊപ്പം മണ്ണിലിറങ്ങി പണിയെടുത്ത് റാസൽഖൈമ കിരീടാവകാശി, കാഴ്ചകണ്ട് ജനങ്ങൾ അന്തംവിട്ടു

ഔദ്യോഗിക പദവികളുടെ ഭാരവും, ആഡംബരവും മാറ്റിവച്ച് തന്റെ പ്രജകൾക്കായി മണ്ണിലിറങ്ങി പണിയെടുക്കുന്ന ഒരു ഭരണാധികാരിയാണ് സോഷ്യൽ മീഡിയയിലെ ഇന്നത്തെ താരം. റാസൽഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമിയാണ് ഇത്തവണ വേറിട്ടൊരു കാഴ്ചയായി മാറിയത്.

കാഴ്ചകണ്ട് ജനങ്ങൾ അന്തംവിട്ടു

പുതിയ പാർപ്പിട പദ്ധതികൾക്കായി ഭൂമി നിരപ്പാക്കുന്ന പണിക്കാർക്കിടയിലേക്ക് അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ബുൾഡോസറിന്റ സ്റ്റിയിറിങ് കയ്യിലെടുത്ത് സ്വയം മണ്ണ് നിരപ്പാക്കാൻ തുടങ്ങിയതോടെ കണ്ടുനിന്നവർക്കത് അത്ഭുതമായി. ചിലർ അന്തംവിട്ട് തലയിൽ കൈവച്ചു. മറ്റ് ചിലർക്ക് ഈ കാഴ്ച ആവേശവുമായി. ആഡംബരവാഹനങ്ങളിൽ വന്നിറങ്ങുന്ന ഭരണാധികാരിയെ കണ്ടുശീലിച്ചവർക്ക് മുന്നിൽ മണ്ണുമാന്തി യന്ത്രം ഓടിക്കുന്ന കിരീടാവകാശിയുടെ ചിത്രം നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമത്തിൽ തരംഗമായി മാറിയത്. 

1766820697W.webp

ബുൾഡോസർ ഓടിക്കുന്ന റാസൽഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി.

ഇതൊരു വെറും പ്രകടനമല്ല, മറിച്ച് തന്റെ ജനതയുടെ അടിസ്ഥാന ആവശ്യങ്ങളിൽ താൻ എത്രത്തോളം പങ്കാളിയാണെന്ന് തെളിയിക്കുകയായിരുന്നു അദ്ദേഹം. പുതിയ താമസമേഖലകളിലെ വികസനം വേഗത്തിലാക്കാൻ തൊഴിലാളികൾക്കൊപ്പം ചേർന്ന് അദ്ദേഹം നടത്തിയ ഈ ഇടപെടലിനെ നെഞ്ചിലേറ്റുകയാണ് പ്രവാസികളടക്കമുള്ള റാസൽഖൈമ നിവാസികൾ.

ഈ കാഴ്‌ച്ച രാജ്യത്തിന് തന്നെ അഭിമാനം

കഴിഞ്ഞ ആഴ്‌ചയിലെ കനത്ത മഴയ്ക്ക് പിന്നാലെ വാദി ഖുബ്ബിലും അൽ ഐമിലും നേരിട്ടെത്തി ജനങ്ങളുടെ സങ്കടങ്ങൾ കേട്ട ഷെയ്ഖ് മുഹമ്മദ്, തന്റെ ഭരണശൈലി എപ്പോഴും ജനങ്ങൾക്കിടയിലാണെന്ന് ഒരിക്കൽ കൂടി അടിവരയിടുകയാണ് ഈ പ്രവർത്തിയിലൂടെ. ഓരോ പൗരനും മികച്ച ജീവിതസാഹചര്യം ഉറപ്പാക്കണമെന്ന റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ സന്ദേശം പ്രവൃത്തിയിലൂടെ കാണിച്ചുതരികയായിരുന്നു ഈ യുവനേതാവ്. ഭരണാധികാരിയും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കുന്ന ഇത്തരം നിമിഷങ്ങൾ രാജ്യത്തിന് തന്നെ അഭിമാനമാവുകയാണ്. പലപ്പോഴും പഴയ കഥകളിൽ  നിന്നും കേട്ടറിഞ്ഞ ക്രൂരരായ ഭരണാധികാരികളിൽ നിന്ന് പുതിയ തലമുറയ്ക്ക് നല്ല കഥകൾകേൾക്കാനായി നല്ല പ്രവർത്തികൾ ചെയ്യുന്ന ഈ ഭരണാധികാരി തന്നെയാണ് ഇന്നത്തെ താരം. 

English Summary : Discover how the leader's commitment to community needs is transforming new residential developments in Ras Al Khaimah, uniting workers and residents alike.