കേരളത്തിൽ ചൂട് കൂടും, മഴയ്ക്ക് ശമനമെന്ന് കാലാവസ്ഥാ വകുപ്പ്

നിലവിലെ മുന്നറിയിപ്പ് പ്രകാരം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നേരിയ മഴ പെയ്തിരുന്നു.

Maneesha M.K
1 min mins read

കേരളത്തിൽ ചൂട് കൂടും, മഴയ്ക്ക് ശമനമെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് മഴയ്ക്ക് ശമനം. വരുംദിവസങ്ങളിൽ മഴ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജനുവരി 20 വരെ കേരളത്തിലെ ഒരു ജില്ലകളിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് പകൽ സമയത്ത് ചൂട് കൂടാനും രാത്രിയിലും പുലർച്ചെയും നേരിയ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. 

നിലവിലെ മുന്നറിയിപ്പ് പ്രകാരം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നേരിയ മഴ പെയ്തിരുന്നു. വിവിധ ജില്ലകളിൽ ​ഗ്രീൻ അലർട്ട് നൽകിയിരുന്നു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിലവിൽ ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. അതായത് ഈ പ്രദേശങ്ങൾക്ക് നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കാവുന്നത്. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാലവൃതമായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

English Summary : As per the current warning, there is no restriction on fishing along the Kerala, Karnataka and Lakshadweep coasts. There has been light rain in various parts of the state in the past few days.