ശ്രീലങ്കയ്ക്ക് 950 ടണ്‍ സഹായം അയച്ച് തമിഴ്‌നാട്, ഒരു സംസ്ഥാനം മറ്റൊരു രാജ്യത്തിന് നല്‍കുന്ന വലിയ സഹായം

രണ്ടു നാവിക സേനാ കപ്പലുകളിലായാണ് സഹായം ശ്രീലങ്കയിലെത്തിച്ചത്. നാവിക സേന ഓപറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇപ്പോഴും ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ചെന്നൈ, തൂത്തുകുടി തുറമുഖങ്ങളില്‍ നിന്നാണ് കപ്പലുകള്‍ പുറപ്പെട്ടത്

Weather Desk
2 mins mins read

ശ്രീലങ്കയ്ക്ക് 950 ടണ്‍ സഹായം അയച്ച് തമിഴ്‌നാട്, ഒരു സംസ്ഥാനം മറ്റൊരു രാജ്യത്തിന് നല്‍കുന്ന വലിയ സഹായം


പ്രളയക്കെടുതി അനുഭവിക്കുന്ന ശ്രീലങ്കക്ക് 950 ടണ്‍ സഹായം നല്‍കി തമിഴ്‌നാട്. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആണ് സഹായ വസ്തുക്കളുടെ ഫഌഗ് ഓഫ് നിര്‍വഹിച്ചത്. ദിത്വ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രയാസം അനുഭവിക്കുന്ന ശ്രീലങ്കന്‍ ജനതയെ സഹായിക്കാന്‍ തയാറാണെന്ന് നേരത്തെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിലെ പ്രകൃതി ദുരന്തത്തില്‍ ഒരു സംസ്ഥാനം അയക്കുന്ന ഏറ്റവും വലിയ സഹായമാണിത്. 

രണ്ടു നാവിക സേനാ കപ്പലുകളിലായാണ് സഹായം ശ്രീലങ്കയിലെത്തിച്ചത്. നാവിക സേന ഓപറേഷന്‍ സാഗര്‍ ബന്ധുവിന്റെ ഭാഗമായി ഇപ്പോഴും ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ചെന്നൈ, തൂത്തുകുടി തുറമുഖങ്ങളില്‍ നിന്നാണ് കപ്പലുകള്‍ ശ്രീലങ്കയിലേക്ക് പുറപ്പെട്ടത്. 

തമിഴ്‌നാട് സര്‍ക്കാര്‍ ദുരന്തമുണ്ടായ ഉടനെ ശ്രീലങ്കയ്‌ക്കൊപ്പമുണ്ടാകുമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് സഹായം ക്രോഡീകരിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ സഹായത്തോടെ ശ്രീലങ്കയിലെത്തിക്കാനായിരുന്നു പദ്ധതി.

1765037774W.webp  

ചെന്നൈ തുറമുഖത്ത് കപ്പലിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഫഌഗ് ഓഫ് നിര്‍വഹിച്ചു. 300 ടണ്‍ പഞ്ചസാര, 300 ടണ്‍ പയറു വര്‍ഗങ്ങള്‍, 25 പാല്‍പൊടികള്‍, 5000 മുണ്ടുകള്‍, 5000 സാരികള്‍, 10,000 ടവ്വലുകള്‍, 10,000 പുതപ്പുകള്‍, 1000 ടാര്‍പോളിനുകള്‍ എന്നിവയാണ് അയച്ചത്. ഇവ പട്ടിണിയിലായവര്‍ക്ക് എത്തിക്കും. ദുരിതാശ്വാസ ക്യാംപുകളിലും ദുരിതത്തിലാണ് പ്രളയ മേഖലയില്‍ നിന്നുള്ളവര്‍.

തൂത്തുകുടി തുറമുഖത്തു നിന്ന് 150 ടണ്‍ പഞ്ചസാര, 150 ടണ്‍ പരിപ്പ് തുടങ്ങിയവയും ശ്രീലങ്കയിലേക്ക് അയച്ചു. ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ഗണേഷനാഥന്‍ ഗീതീശ്വരത്തിന് മുഖ്യമന്ത്രി സാംപിള്‍ കിറ്റ് കൈമാറി. തമിഴ്‌നാടിന്റെ സഹായത്തിന് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ നന്ദി പ്രകാശിപ്പിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇരു തുറമുഖങ്ങളിലെയും ചടങ്ങുകളില്‍ സംബന്ധിച്ചു. 

1765037822W.webp  

മന്ത്രിമാരായ പി.കെ ശേഖര്‍ബാബു, എസ്.എം നാസര്‍, ചീഫ് സെക്രട്ടറി എന്‍.മുരുകാനന്ദം, ഫളാഗ് ഓഫീസര്‍ കമാന്റിങ് റെയര്‍ അഡ്മിറല്‍ സതീഷ് ഷേനായ് എന്നിവര്‍ ചെന്നൈയിലെ ചടങ്ങില്‍ പങ്കെടുത്തു. തൂത്തുകുടിയിലെ ചടങ്ങില്‍ മന്ത്രി പി ഗീതാ ജീവന്‍, അനിത ആര്‍ രാധാകൃഷ്ണന്‍, എം.പി കനിമൊഴി എന്നിവര്‍ നേതൃത്വം നല്‍കി.

English Summary: Tamil Nadu sends 950 tonnes of aid to Sri Lanka, biggest aid ever given by a state to another country