തെക്കൻ യു.എസിലെ ലൂസിയാനയിൽ ടൊർണാഡോയിൽ താൽക്കാലിക വീടു പറന്നു പോയി കുട്ടി മരിച്ചു. മാതാവിനെ കാണാതായി. അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈൽ വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്. പ്രദേശത്തെ മൊബൈൽ വീടുകളെല്ലാം തകർന്നിട്ടുണ്ട്.
രാത്രി മുഴുവൻ കുട്ടിയുടെ മാതാവിന് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു. ടൊർണാഡോയിൽ പ്രദേശത്തെ മരങ്ങൾ കടപുഴകി. വൈദ്യുതി ടവറുകൾ തകർന്നു. ഉത്്ഹ് എന്ന പ്രദേശത്ത് 22 പേർക്ക് പരുക്കേറ്റെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ നവംബറിലും യു.എസിലെ ഒക് ലഹോമയിലും ടെക്സസിലും അർകനാസിലും ശക്തിയേറിയ ടൊർണാഡോ ഉണ്ടായിരുന്നു. അമേരിക്കയിൽ ടൊർണാഡോ പതിവാണ്. നേരത്തെ കെന്റുകിയിൽ ടൊർണാഡോയിൽ 79 പേർ മിരിച്ചിരുന്നു.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങൾ കേരളത്തെ പ്രതികൂലമായി ബാധിക്കില്ല. അറബിക്കടലിലെ ന്യൂനമർദ്ദം ഇന്ത്യൻ തീരത്ത് നിന്ന് അകന്നു കഴിഞ്ഞു. ഇത് ഒമാന് തീരം ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെങ്കിലും അവിടെ എത്തുന്നതിനുമുമ്പ് ദുർബലപ്പെടും. അതിനാൽ ഈ ന്യൂനമർദ്ദം ഇനി കേരളത്തിലോ ഗൾഫ് രാജ്യങ്ങളിലോ മഴ നൽകാൻ സാധ്യതയില്ല. മന്ദൂസ്
ചുഴലിക്കാട്ടിന്റെ ശേഷിപ്പുകളാണ് അറബിക്കടലിൽ എത്തി വീണ്ടും ശക്തിപ്പെട്ടു ന്യൂനമർദമായത്. കൂടുതൽ അറിയാൻ താഴെ വിഡിയോ കാണുക.
കേരളത്തിൽ ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞതോടെ സാധാരണ തുലാ വർഷ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ഉച്ചയോടെയോ ഉച്ചകഴിഞ്ഞോ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലെയും ചില പ്രദേശങ്ങളിലെങ്കിലും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലൊടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപെട്ട ശക്തമായ മഴ കിഴക്കൻ മേഖലയിൽ ലഭിച്ചേക്കാം. ഒന്നോ രണ്ടോ അധികം നീണ്ടുനിൽക്കാത്ത മഴ ചിലപ്പോൾ ചില പ്രദേശങ്ങളിൽ ലഭിക്കാം. അടുത്താഴ്ച്ചയോടെ ബംഗാൾ ഉൾകടലിൽ ആൻഡമാൻ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദം തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം എത്തുമ്പോൾ കേരളത്തിൽ മഴ തിരികെയെത്തും. മന്ദുസ് നൽകിയ അത്ര ശക്തമായ മഴക്ക് സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. നാളെ മുതൽ ഏതാനും ദിവസത്തേക്ക് കേരളത്തിൽ മഴ കുറയാനും സാധ്യതയുണ്ട്.