കാറുകൾ മറിച്ചിട്ട് യു.എസിൽ ശക്തമായ ടൊർണാഡോ

ശനിയാഴ്ച യുഎസിലെ ഫ്ലോറിഡയിൽ ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. ശക്തമായ ചുഴലിക്കാറ്റിൽ കാറുകൾ മറിഞ്ഞു, മരങ്ങൾ കടപുഴകി വീണു കെട്ടിടങ്ങൾ തകർന്നു. ചുഴലിക്കാറ്റിന്റെ ഭയാനകമായ വീഡിയോ നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

ഒരു തുറന്ന പാർക്കിംഗ് സ്ഥലത്ത് കാറുകൾ പരസ്പരം അടുക്കുന്നതും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.

മറ്റൊരു വീഡിയോയിൽ ശക്തമായ കാറ്റിൽ കാറ് വായുവിലേക്ക് പറക്കുന്നതും പകർത്തിയിട്ടുണ്ട്. ന്യൂയോർക്ക് പോസ്റ്റ് അനുസരിച്ച് നഗരത്തിൽ ചുഴലിക്കാറ്റ് ഉണ്ടായതായി ദേശീയ കാലാവസ്ഥ അതോറിറ്റി സ്ഥിരീകരിച്ചു.

നാശനഷ്ടങ്ങളുടെ കണക്കുകൾ സർവ്വേ പൂർത്തിയായതിനുശേഷംപുറത്തുവിടും എന്നും അതോറിറ്റി.

Leave a Comment