ന്യൂനമർദ സ്വാധീനം കുറഞ്ഞു, ഉച്ചയ്ക്ക് ശേഷം മഴ സാധ്യത

കേരളത്തിൽ ന്യൂനമർദ്ദ സ്വാധീനം കുറഞ്ഞതോടെ സാധാരണ തുലാ വർഷ മഴക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ഉച്ചയോടെയോ ഉച്ചകഴിഞ്ഞോ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ മഴ സാധ്യതയുണ്ട്. എല്ലാ ജില്ലകളിലെയും ചില പ്രദേശങ്ങളിലെങ്കിലും മഴ ലഭിച്ചേക്കും. ചില പ്രദേശങ്ങളിൽ ഇടിമിന്നലൊടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപെട്ട ശക്തമായ മഴ കിഴക്കൻ മേഖലയിൽ ലഭിച്ചേക്കാം. ഒന്നോ രണ്ടോ അധികം നീണ്ടുനിൽക്കാത്ത മഴ ചിലപ്പോൾ ചില പ്രദേശങ്ങളിൽ ലഭിക്കാം. അടുത്താഴ്ച്ചയോടെ ബംഗാൾ ഉൾകടലിൽ ആൻഡമാൻ തീരത്തായി രൂപപ്പെട്ട ന്യൂനമർദ്ദം തെക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം എത്തുമ്പോൾ കേരളത്തിൽ മഴ തിരികെയെത്തും. മന്ദുസ് നൽകിയ അത്ര ശക്തമായ മഴക്ക് സാധ്യതയില്ല എന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. നാളെ മുതൽ ഏതാനും ദിവസത്തേക്ക് കേരളത്തിൽ മഴ കുറയാനും സാധ്യതയുണ്ട്.

Leave a Comment