അന്തരീക്ഷ താപനില ഉയരുന്നു ; മാംസ ഭോജികളായ ബാക്ടീരിയകൾ വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

കടൽത്തീരങ്ങളിൽ ചൂടു വർദ്ധിക്കുന്ന സാഹചര്യത്തിൽ മാംസ ഭോജികളായ ബാക്ടീരിയകൾ വർദ്ധിച്ചേക്കും എന്ന് പഠനം. അന്തരീക്ഷ താപനില ഉയരുന്നതിനാൽ കടൽത്തീരങ്ങളിൽ പോകുന്നവർ സൂക്ഷിക്കണം എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ ജിയോ സയന്റിസ്റ്റ് എലിസബത്ത് പറയുന്നത്. ലഭ്യമാകുന്ന വിവരങ്ങൾ വച്ച് ഭാവിയിലെ രോഗസാധ്യതകളെ മുൻകൂട്ടി കാണുന്ന പഠനത്തിനാണ് എലിസബത്തും കൂട്ടാളികളും നേതൃത്വം നൽകിയത്.

പ്രധാനമായും അമേരിക്കൻ തീരങ്ങളിൽ കാണപ്പെടുന്ന മാംസം തിന്നുന്ന ബാക്ടീരിയകളെ കുറിച്ചാണ് ഇവർ പഠിച്ചത്. വിബ്രിയോ വൾ നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം വർദ്ധിക്കും എന്നാണ് സയന്റിഫിക് റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിബ്രിയോ വൾനിഫിക്കസ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ അമേരിക്കയുടെ ഭൂരിഭാഗം തീരങ്ങളിലേക്കും വ്യാപിക്കും എന്നും അന്തരീക്ഷ താപനിലയിൽ ഉണ്ടാവുന്ന വർദ്ധനവ് ഇതിന്റെ ആക്കം കൂട്ടുമെന്നും പഠനം പറയുന്നു. വളരെ അപകടകാരിയായ ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്.

സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവന്ഷന്റെ കണക്കുകൾ പ്രകാരം ഈ മാംസം തിന്നുന്ന ബാക്ടീരിയുകളുടെ ആക്രമണത്തിന് ഇരയാവുന്ന അഞ്ചിൽ ഒരാൾക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജീവൻ നഷ്ടപ്പെടുന്നുണ്ട്. ശരീരത്തിൽ എന്തെങ്കിലും തുറന്ന മുറിവുകളോ പോരലുകളോ ഉള്ളവർ കടലിൽ ഇറങ്ങിയാൽ ഇത്തരം ബാക്ടീരിയകളുടെ ആക്രമണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട് പ്രത്യേകിച്ചും ശുദ്ധജലവും സമുദ്രജലവും ചേരുന്ന ഭാഗങ്ങളിലാണ് ഇത്തരം ബാക്ടീരിയകൾ കൂടുതലായി കണ്ടുവരുന്നത് ശരീരത്തിലേക്ക് എത്തുന്ന മാംസം തിന്നുന്ന ബാക്ടീരിയ ആദ്യം രക്തവ്യൂഹത്തിലാണ് പ്രവേശിക്കുന്നത്.

തുടർന്ന് പനി വിറയൽ രക്തസമ്മർദ്ദം കുറയുക ദേഹം തടിച്ചു പൊന്തുക തുടങ്ങിയ പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുന്നു. വിബ്രിയോ വൾനിഫിക്കസ് ആക്രമണങ്ങളുടെ എണ്ണത്തിൽ 1988 നും 2018 നും ഇടയിൽ പ്രതിവർഷം 10 കേസുകൾ മുതൽ 80 കേസുകൾ വരെയായി വർദ്ധിച്ചിട്ടുണ്ട്. 2100 ആകുമ്പോഴേക്കും പ്രതിവർഷം 200 കേസുകൽ വരെ ആവും എന്നാണ് മുന്നറിയിപ്പ്.

Leave a Comment