വിവിധ ജില്ലകളിൽ വേനൽമഴ ആരംഭിച്ചു; ഇടിമിന്നൽ മുന്നറിയിപ്പ്

എറണാകുളം ജില്ലയുടെപടിഞ്ഞാറൻ ഭാഗങ്ങളിലും ആലപ്പുഴ കാസർഗോഡ് ഉൾപ്പടെയുള്ള ചില ജില്ലകളുടെ ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

Maneesha Prasoon
1 min mins read

വിവിധ ജില്ലകളിൽ വേനൽമഴ ആരംഭിച്ചു; ഇടിമിന്നൽ മുന്നറിയിപ്പ്

വയനാട് എറണാകുളം ജില്ലകളുടെ വിവിധ ഭാഗങ്ങളിലും കോട്ടയം ഇടുക്കി പത്തനംതിട്ട കണ്ണൂർ കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിലും മഴ പെയ്തു തുടങ്ങി. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴ ലഭിച്ച് കഴിയുകയും മറ്റിടങ്ങളിൽ മഴ ലഭിച്ചു തുടങ്ങിയിട്ടുമുണ്ട്. എറണാകുളം ജില്ലയുടെപടിഞ്ഞാറൻ ഭാഗങ്ങളിലും ആലപ്പുഴ കാസർഗോഡ് ഉൾപ്പടെയുള്ള ചില ജില്ലകളുടെ ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

English Summary : Widespread summer rains, accompanied by thunder and lightning, have commenced across various parts of Kerala. While heavy showers have already been reported in Wayanad and Ernakulam, several areas in Kottayam, Idukki, Pathanamthitta, Kannur, and Kozhikode are also witnessing the onset of rainfall.