വടക്കൻ കേരളത്തിൽ ഉൾപ്പെടെ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ദിനത്തിൽ മഴക്ക് സാധ്യത. പതിവുപോലെ തെക്കൻ ജില്ലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിക്കും. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ പ്രദേശങ്ങളിൽ ഇന്ന് മഴ ശക്തിപ്പെടാൻ ആണ് സാധ്യത.
കൊല്ലം , തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ വൈകിട്ടോടെ മഴ സാധ്യതയുണ്ട്. പാലക്കാട് ജില്ലയുടെ കിഴക്കൻ മേഖലകളിലും ഇന്ന് മഴ പ്രതീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ഡിണ്ടുക്കൽ, തിരുച്ചിറപ്പള്ളി, തിരുപ്പൂർ തുടങ്ങിയ മേഖലയിലും വൈകിട്ടോടെ ഇടിയോടുകൂടിയുള്ള വേനൽ മഴ ലഭിക്കും. തമിഴ്നാട്ടിലെ വടക്കൻ മേഖലയിലും രാത്രി വൈകി മഴ സാധ്യത.
ഇന്ന് രാവിലെ കേരളത്തിൽ തൃശ്ശൂർ ജില്ലയിലും എറണാകുളം ജില്ലയുടെ വടക്കൻ മേഖലയിലും മലപ്പുറം ജില്ലയുടെ തീരദേശത്തും ചാറ്റൽ മഴക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലൂടെ ചേർന്ന കടലിൽ ഇടത്തരം മഴ ലഭിച്ചേക്കാം. ഇന്ന് ഉച്ചക്ക് ശേഷം കോഴിക്കോട്, കണ്ണൂർ ജില്ലകളുടെ കിഴക്കൻ മേഖലകളിലും വയനാട് മലപ്പുറം ജില്ലകളുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും വേനൽ മഴ ലഭിക്കും. ഇടുക്കിയിലും പാലക്കാട്ടും ഊട്ടിയിലും ഇന്ന് മഴക്ക് സാധ്യതയുണ്ട്. മലപ്പുറം ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും കോഴിക്കോട് നഗരം ഉൾപ്പെടെയുള്ള മേഖലകളിലും അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സാധ്യതയുണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വേനൽ മഴ വ്യാപകമാകും. എല്ലാ ജില്ലകളിലേക്കും നാളെ മഴ എത്തും എന്നാണ് Metbeat Weather ന്റെ നിരീക്ഷണം.
എല്ലാവർക്കും Metbeat Weather ന്റെ ഈദ് മുബാറക്.
Metbeat News Update ന് വേണ്ടി Google News ഫോളോ ചെയ്യാൻ താഴെ ഇവിടെ ക്ലിക്ക് ചെയ്യുക.