മോഡൽ സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം 24 ന്

കോഴിക്കോട് : ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏപ്രിൽ 24ന് രാവിലെ 10.30 ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് സംബന്ധിക്കും.സംസ്ഥാന സർക്കാറിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും(SKK) ആഭിമുഖ്യത്തിലും പിടിഎയുടെ നേതൃത്വത്തിലുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നത്.ഹയർ സെക്കണ്ടറി ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ ജ്യോഗ്രഫി ഓപ്ഷണൽ ആയ സർക്കാർ സ്കൂളുകളിലാണ് പ്രസ്തുത കേന്ദ്രം തുടങ്ങുന്നത്.

വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥാ മാറ്റം നിർണയിക്കാൻ കഴിയുന്ന തരത്തിലാണ് കേന്ദ്രം.പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനും രക്ഷാപ്രവർത്തനങ്ങൾക്ക് മുന്നൊരുക്കം നടത്താനും ഈ കേന്ദ്രം സഹായകമാവും.
പല തരത്തിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ കാലാവസ്ഥാ മാറ്റം നിരീക്ഷിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് മതിയായ പരിശീലനം ഇവിടെ നൽകുന്നതാണ്.അറിവുകൾ പ്രായോഗിക തലത്തിലേക്ക് എത്തിക്കാനുള്ള പരിശീലനം ഇതുവഴി കുട്ടികൾക്ക് ലഭിക്കും.

Leave a Comment