ചൈനയിൽ ശക്തമായ ഭൂചലനം : 111 പേർ മരിച്ചു

ചൈനയിൽ ശക്തമായ ഭൂചലനം : 111 പേർ മരിച്ചു

വടക്കു പടിഞ്ഞാറൻ ചൈനയിൽ ഇന്നലെ രാത്രി വൈകി ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 111ലേറെ പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. ഗാൻസു പ്രവിശ്യയിലാണ് ഭൂചലനം ഉണ്ടായത്. 100 പേരുടെ മരണം സർക്കാർ മാധ്യങ്ങൾ സ്ഥിരീകരിച്ചു. വാർത്താ ഏജൻസി AFP നൽകുന്ന വിവരം അനുസരിച്ച് മരണ സംഖ്യ 111 ആണ്. 6.2 ആണ് തീവ്രത രേഖപ്പെടുത്തിയത്.

നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒന്നിലേറെ തവണ തുടർചലനങ്ങൾ ഉണ്ടായി എന്നും പ്രവിശ്യ ഭൂചലന ദുരന്ത പ്രതിരോധ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഷാൻഹായ് പ്രവിശ്യയിൽ നിന്ന് 570 കി.മി. അകലെയുള്ള ഷിയാനിൽ ആണ് പ്രഭവ കേന്ദ്രമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

ചൈനീസ് അർധ സർക്കാർ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ പിങ്ങ് ഭൂചലനത്തെ തുടർന്ന് പരുക്കേറ്റവർക്കു അടിയന്തര സഹായം നൽകാനും മികച്ച ചികിത്സ നൽകാനും ഉത്തരവിട്ടു. തുടർ ഭൂചലനത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടർ അനുസരിച്ച് ഭൂചലനത്തിന്റെ തീവ്രത 5.9 ആണെന്ന് സിൻഹു റിപ്പോർട്ട് ചെയ്തു. ക്വിൻഹായ് അതിർത്തി പ്രദേശത്താണ് ഭൂചലന പ്രഭവ കേന്ദ്രം.

© Metbeat News


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment