സൗദിയിൽ വെള്ളിയാഴ്ച വരെ കാലവസ്ഥയിൽ മാറ്റം പ്രതീക്ഷിക്കാം. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി മാറും. ഇക്കാര്യം National Center of Meteorology (NCM) യും മുന്നറിയിപ്പ് നൽകി.
തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹെയിൽ, അൽ ഖാസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധൻ വരെ നേരിയ തോതിൽ ചാറ്റൽ മഴ സാധ്യത.
റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തി, ഹെയിൽ, അൽ ഖാസിം, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ചൊവ്വ മുതൽ വെള്ളിവരെ 55 കി.മി വേഗത്തിലുള്ള കാറ്റും പൊടിയും ഉണ്ടാകും.
താപനില പൂജ്യത്തിനും നാലിനും ഇടയിൽ വരെ തബൂക്കിലും അൽ ജൗഫിലും വടക്കൻ അതിർത്തിയിലും കുറയും. മദീനയുടെ വടക്ക് തിങ്കൾ മുതൽ വെള്ളി വരെ താപനില കുറയും. അൽ ഖാസിമിലും റിയാദിലും കിഴക്കൻ പ്രവിശ്യകളിലും തിങ്കൾ മുതൽ വെള്ളി വരെ 4 മുതൽ 9 ഡിഗ്രിവരെ താപനില കുറയാനും സാധ്യതയുണ്ട്.