സോജില പാസിൽ അപൂർവ അതിഥി: കശ്മീരിൽ ഹിമാലയൻ റെഡ് കുറുക്കനെ കണ്ടെത്തി

ഭക്ഷണലഭ്യത കുറയുകയും ചെയ്തതോടെയാണ് ഇവ താഴ്ന്ന പ്രദേശങ്ങളിലേക്കും തുറന്ന മേച്ചിൽപ്പുറങ്ങളിലേക്കും ഇറങ്ങിവരുന്നതെന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Sinju P
1 min mins read

ജമ്മു കശ്മീരിലെ ഉയർന്ന പർവതമേഖലയായ സോജില പാസിൽ അതീവ അപൂർവമായ ഹിമാലയൻ റെഡ് ഫോക്സിനെ (Himalayan Red Fox) കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള മഞ്ഞുപാളികൾക്കിടയിലൂടെ ഈ കുറുക്കൻ നടന്നുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.

താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറ്റം

സാധാരണയായി ഹിമാലയത്തിലെ അതീവ ശൈത്യമുള്ള സ്ഥലങ്ങളിലാണ്  ഇവയുടെ വാസം.  ഹിമാചൽ പർവതനിരകളിലും പരിസരങ്ങളിലും അടുത്തിടെയുണ്ടായ അതിശക്തമായ ഹിമപാതം (Heavy Snowfall) ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.

തണുപ്പ് അസഹനീയമാവുകയും ഭക്ഷണലഭ്യത കുറയുകയും ചെയ്തതോടെയാണ് ഇവ താഴ്ന്ന പ്രദേശങ്ങളിലേക്കും തുറന്ന മേച്ചിൽപ്പുറങ്ങളിലേക്കും ഇറങ്ങിവരുന്നതെന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ആവാസവ്യവസ്ഥ: ഹിമാലയൻ മലനിരകളിലെ തദ്ദേശീയ ഇനമാണ് ഇവ.
​ശരീരപ്രകൃതി: അതിശൈത്യത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന കട്ടിയുള്ള രോമങ്ങളും നീളമേറിയ വാലുമാണ് ഇവയ്ക്കുള്ളത്.

അതേസമയം കാലാവസ്ഥാ വ്യതിയാനം മൂലം ഇവയുടെ ആവാസമേഖലകളിൽ മാറ്റം വരുന്നത് പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.

ഹിമാലയൻ ആവാസവ്യവസ്ഥയിലെ ജൈവവൈവിധ്യത്തിന്റെ സുപ്രധാന കണ്ണികളിലൊന്നായ ഇത്തരം ജീവികളുടെ സാന്നിധ്യം പ്രകൃതി സ്നേഹികൾക്ക് വലിയ സന്തോഷം നൽകുന്നുണ്ട്.

Metbeat news