സംസ്ഥാനത്ത് ഇന്നും മഴ എത്തി, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ പെയ്തു, കാണാം ചില മഴ കാഴ്ചകൾ

പകൽ മൂടികെട്ടിയ അവസ്ഥയാണ് പലയിടത്തും അനുഭവപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകൾ നിർത്താതെ മഴ പെയ്തു. 

Maneesha M.K
1 min mins read

സംസ്ഥാനത്ത് ഇന്നും മഴ എത്തി, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ പെയ്തു, കാണാം ചില മഴ കാഴ്ചകൾ

കേരളത്തിൽ ഇന്നും പലയിടത്തും മഴ ലഭിച്ചു. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയാണ് പെയ്തത്. 

1768401529W.webpഇന്നത്തെ മഴയുടെ റഡാര്‍ ചിത്രം കോഴിക്കോട് ജില്ല അതിര്‍ത്തി മുതല്‍ തെക്കോട്ട് മഴ ലഭിച്ചു.  source : IMD Kochi Radar

പകൽ മൂടികെട്ടിയ അവസ്ഥയാണ് പലയിടത്തും അനുഭവപ്പെട്ടത്. അതേസമയം സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകൾ നിർത്താതെ മഴ പെയ്തു. കേരളത്തിൽ ഇന്നും നേരിയതോ മിതമായതോ ആയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളതെന്നായിരുന്നു പ്രവചനം. 

English Summary : Many places in Kerala have received rain today. Heavy rain fell in Wayanad, Malappuram and Kozhikode districts.