മഴ പിൻമാറുന്നു, നാളെ രണ്ട് ജില്ലകളിൽ മഴ, ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പ് ദിനത്തിൽ മഴ ഭീഷണി ഇല്ല

വ്യാപകമായ മഴ സാധ്യതയില്ലെന്നും പലയിടങ്ങളിലായി ഒറ്റപെട്ട മഴ സാധ്യത മാത്രം ഉള്ളെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ തെക്കൻ ജില്ലകളിലാവും മഴ പെയ്യുക. വരണ്ട അന്തരീക്ഷ സ്ഥിതിക്ക് സാധ്യത ഉണ്ടെന്നും അത് കൂടുതൽ വടക്കൻ ജില്ലകളിൽ ആയിരിക്കുമെന്നും വ്യക്തമാക്കുന്നു.

Maneesha M.K
2 mins mins read

മഴ പിൻമാറുന്നു, നാളെ രണ്ട് ജില്ലകളിൽ മഴ, ആദ്യഘട്ട തദ്ദേശതിരഞ്ഞെടുപ്പ് ദിനത്തിൽ മഴ ഭീഷണി ഇല്ല

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ഏറ്റവും പുതിയ മുന്നറിയിപ്പ് പുറത്തു വരുമ്പോൾ മഴ പിൻവാങ്ങുന്ന സൂചനകൾ ലഭിക്കുന്നു. നാളെ ഒരു മുന്നറിയിപ്പുമില്ലാത്ത രണ്ടു ജില്ലകളാണ് കണ്ണൂർ, കാസർഗോഡ് ജില്ലകൾ. ബാക്കി എല്ലാ ജില്ലകളിലും ശക്തികുറഞ്ഞ മഴയ്ക്ക് സാധ്യത ഉണ്ട്. തിങ്കളാഴ്ചത്തെ കാലാവസ്ഥ നോക്കിയാൽ അഞ്ച് ജില്ലകളിലാണ് മഴയില്ലാത്തത്. 10-ാം തിയതി വരെ അങ്ങനെ മഴയില്ലാ ജില്ലകൾ കാണാനാകും. വടക്കൻ കേരളത്തിൽ നിന്നാണ് മഴ പിൻവാങ്ങിയിരിക്കുന്നത് എന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും നേരിയ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. 

അന്തരീക്ഷ സ്ഥിതിയിൽ വീണ്ടും മാറ്റം പ്രതീക്ഷിക്കാം

മഴയുടെ കാര്യത്തിൽ ഒരു ഇടവേളയിലേക്ക് പോകുകയാണ്. രാത്രി താപനിലയിൽ കുറവും പകൽ താപനിലയിൽ വർധനവും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നുവെന്ന് Metbeat Weather നിരീക്ഷിക്കുന്നു. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴ ഉണ്ടാകും. പ്രത്യേകിച്ച് കിഴക്കൻ പ്രദേശങ്ങളിൽ. തെക്കൻ ജില്ലകളിൽ വരണ്ട അന്തരീക്ഷ സ്ഥിതി പ്രതീക്ഷിക്കുന്നു. കൊപ്ര ഉണക്കാനും മറ്റുമുള്ള അന്തരീക്ഷത്തിലേക്ക് വരും ദിവസങ്ങളിൽ മാറ്റം ഉണ്ടാകും. ഭാഗിക മേഘാവൃതമായ അന്തരീക്ഷം ഇന്നും നാളെയും മധ്യ വടക്കൻ ജില്ലകളിലായി ഉണ്ടാകും പിന്നീട് കൂടുതൽ തെളിയുമെന്നും Metbeat Weather ചൂണ്ടികാട്ടുന്നു. 

1765036111W.webp  

ജാഗ്രത വേണം

വ്യാപകമായ മഴ സാധ്യതയില്ലെന്നും പലയിടങ്ങളിലായി ഒറ്റപെട്ട മഴ സാധ്യത മാത്രം ഉള്ളെന്നും മുന്നറിയിപ്പുണ്ട്. കൂടുതൽ തെക്കൻ ജില്ലകളിലാവും മഴ പെയ്യുക. വരണ്ട അന്തരീക്ഷ സ്ഥിതിക്ക് സാധ്യത ഉണ്ടെന്നും അത് കൂടുതൽ വടക്കൻ ജില്ലകളിൽ ആയിരിക്കുമെന്നും വ്യക്തമാക്കുന്നുണ്ട്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ദിനത്തിലും കാര്യമായ മഴ ഭീഷണിയില്ലെന്നും പകൽ താപനില ഉയരാൻ സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.‌

ശബരിമലയിൽ മഴമുന്നറിയിപ്പ് ഇങ്ങനെ

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. അതിനാൽ അയ്യപ്പഭക്തർ പ്രത്യേക ജാ​ഗ്രത പാലിക്കണം.

English Summary : Limited rainfall expected in some areas, with significant dry conditions likely in northern districts. No major rain threat on election day.