കഴിഞ്ഞ ആറുമണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ

കഴിഞ്ഞ ആറുമണിക്കൂറിൽ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ ലഭിച്ചു. പാലക്കാട്, എറണാകുളം, കോട്ടയം തിരുവനന്തപുരം, വയനാട് ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് വേനൽ മഴ ലഭിച്ചത്. കഴിഞ്ഞ ആറു മണിക്കൂറിലെ കണക്ക് പ്രകാരം വയനാട് 0. 5mm മഴയും, പാലക്കാട് മംഗലം സ്റ്റേഷൻ പരിധിയിൽ 3.5 mm മഴയും, പോത്തുണ്ടി സ്റ്റേഷൻ പരിധിയിൽ 26 mm മഴയും ലഭിച്ചു.

എറണാകുളം ജില്ലയിലെ നാല് സ്റ്റേഷൻ പരിധിയിൽ 1mm, 2.5 mm, 3 mm,21.5 mm എന്നിങ്ങനെ മഴ ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ 30 എം എം മഴ ലഭിച്ചു. വളരെ കുറവ് മഴയാണ് ലഭിച്ചത്. ഇടുക്കി കോട്ടയം ജില്ലകളിൽ 0.5 എംഎം മഴയും പത്തനംതിട്ട റാണി സ്റ്റേഷൻ പരിധിയിൽ 5m മഴയും ലഭിച്ചു.

Leave a Comment