യു.എ.ഇയില്‍ നാളെ മഴ, പൊടിക്കാറ്റിനും സാധ്യത, കടല്‍പ്രക്ഷുബ്ധമാകും

യു.എ.ഇയില്‍ താപനില വര്‍ധിക്കുകയാണ്. അബൂദാബി, ദുബൈ എന്നിവിടങ്ങളില്‍ യഥാക്രമം പകല്‍ താപനില 28, 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാത്രി താപനില അബൂദബിയില്‍ 19 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 22 ഡിഗ്രി സെല്‍ഷ്യസുമാണ്.

Maneesha M.K
1 min mins read

യു.എ.ഇയില്‍ നാളെ മഴ, പൊടിക്കാറ്റിനും സാധ്യത, കടല്‍പ്രക്ഷുബ്ധമാകും

യു.എ.ഇയില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയെന്ന് National Centre of Meteorology (NCM) മുന്നറിയിപ്പ്. സംവഹന മേഘങ്ങളുടെ സാന്നിധ്യം യു.എ.ഇയുടെ ആകാശത്ത് മഴ നല്‍കുമെന്നാണ് പ്രവചനം. തീരദേശം, വടക്കന്‍ മേഖല, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ മഴ സാധ്യതയുണ്ട്.

ഇടത്തരം, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറു ദിശയില്‍ നിന്ന് വടക്കുപടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റു വീശുക. ഇത് പൊടിക്കാറ്റിന് ഇടയാക്കും. ഇന്നത്തെ അപേക്ഷിച്ച് നാളെ പൊടിക്കാറ്റ് മുന്നൊരുക്ക നടപടികള്‍ സ്വീകരിക്കണം.

യു.എ.ഇയില്‍ താപനില വര്‍ധിക്കുകയാണ്. അബൂദാബി, ദുബൈ എന്നിവിടങ്ങളില്‍ യഥാക്രമം പകല്‍ താപനില 28, 29 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാത്രി താപനില അബൂദബിയില്‍ 19 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 22 ഡിഗ്രി സെല്‍ഷ്യസുമാണ്. അതിനിടെ ഷാര്‍ജയില്‍ രാത്രി താപനില 15 ഡിഗ്രി സെല്‍ഷ്യസും പകല്‍ താപനില 28 ഡിഗ്രി സെല്‍ഷ്യസുമാണ്. 

അറേബ്യന്‍ ഗള്‍ഫും ഒമാന്‍ കടലും പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പുണ്ട്.

English Summary : Get ready for strong winds from the southwest to northwest, leading to dust storms. Prepare for tomorrow's conditions with our essential tips.