ഇന്ന് മഴ നേരത്തേ തുടങ്ങി, ചില ജില്ലകളിൽ  ശക്തമായ കാറ്റും, മഴയും 

വൈകിട്ടു ശേഷം മുതൽ നാളെ പുലർച്ചെ അതി രാവിലെ വരെ ഉള്ള സമയം വരെ മഴയ്ക്ക് സാധ്യതയുണ്ട്.മധ്യ തെക്കൻ കേരളത്തിൽ ആണ് മഴയ്ക്ക് കൂടുതൽ സാധ്യത.

Maneesha Prasoon
2 mins mins read

ഇന്ന് മഴ നേരത്തേ തുടങ്ങി, ചില ജില്ലകളിൽ  ശക്തമായ കാറ്റും, മഴയും 

ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദം കാരണം ഇടിയോടുകൂടിയ മഴ കേരളത്തിൽ ഇന്നും ലഭിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളുടെ ചില കിഴക്കൻ പ്രദേശങ്ങളിൽ ഇന്നത്തെ മഴ/ഇടിമിന്നൽ തുടങ്ങി. 

ഈ ജില്ലകളുടെ മറ്റ് ചില കിഴക്കൻ ഇടനാട് ഭാഗങ്ങളിലും പത്തനംതിട്ട കോട്ടയം ഉൾപ്പെടെ മറ്റ് ചില ജില്ലകളുടെ ചില ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

അതേസമയം വൈകിട്ടു ശേഷം മുതൽ നാളെ പുലർച്ചെ അതി രാവിലെ വരെ ഉള്ള സമയം വരെ മഴയ്ക്ക് സാധ്യതയുണ്ട്.മധ്യ തെക്കൻ കേരളത്തിൽ ആണ് മഴയ്ക്ക് കൂടുതൽ സാധ്യത.
വടക്കൻ കേരളത്തിൽ കോഴിക്കോട് മലപ്പുറം വയനാട് കണ്ണൂർ ജില്ലകളിലും പാലക്കാട്‌ ജില്ലയിലും ഈ ജില്ലാകളുടെ ചില പ്രദേശങ്ങളിലും മഴ പ്രതീക്ഷിക്കാം.
കാസർഗോഡ് ജില്ലായിൽ കൂടുതൽ മഴ സാധ്യത കാണുന്നില്ല.

സിസ്റ്റത്തിന്റ സ്വാധീനം മൂലമുള്ള ഇടിയോടുകൂടിയ മഴയ്ക്ക് ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്.
കേരളത്തിന്റെ മുകളിൽ മേഘ സാന്നിധ്യം ഉള്ളതിനാലും രാത്രി പുലർച്ചെ സമയങ്ങളിൽ humidity ഉള്ളതിനാൽ ചൂടും പുകച്ചിലും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെട്ടേക്കാം പകലും ഈ കാലാവസ്ഥ തുടരും. സമീപകാലത്തെ മികച്ച മഴയാണ് സംസ്ഥാനത്തിപ്പോൾ കിട്ടികൊണ്ടിരിക്കുന്നത്. 

English Summary : A low-pressure system in the Bay of Bengal has triggered early-onset thunderstorms and strong winds across Kerala today. Significant rainfall has already begun in the eastern regions of Thiruvananthapuram, Idukki, Ernakulam, and Wayanad, with heavy activity expected to spread to Pathanamthitta and Kottayam in the coming hours.