ദയവു ചെയ്ത് ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക, കേരള തീരത്ത് മുന്നറിയിപ്പ്, ജനങ്ങൾ ജാഗ്രത പാലിക്കുക
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രി 11.30 വരെ കേരള തീരത്ത് കടലാക്രമണത്തിനു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കുറച്ചു ദിവസം കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ ഒഴിവാക്കുക
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും അധികൃതർ ചൂണ്ടികാട്ടുന്നു.
കടലാക്രമണത്തിന് സാധ്യത
ഇന്നു രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകളോടെ കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നുണ്ട്.
ഇത് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്കൻ തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട് എന്നും കാലാവസ്ഥാ വകുപ്പ് പറയുന്നു.
English Summary: National Oceanographic Research Center warns of potential coastal erosion in Kanyakumari due to high waves. Stay updated on weather conditions and safety measures.