ഒമാനിൽ മഴവെള്ളപ്പാച്ചിൽ ദുരന്തം: 7 വയസ്സുകാരൻ കൂടി മരിച്ചു 

പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ സിവിൽ ഡിഫൻസ്, പൊലീസ്, സൈന്യം എന്നിവ ചേർന്ന് വ്യാപകമായ രക്ഷാപ്രവർത്തനം തുടരുകയാണ്. പല വാഹനങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്. 

Maneesha Prasoon
2 mins mins read

ഒമാനിൽ മഴവെള്ളപ്പാച്ചിൽ ദുരന്തം: 7 വയസ്സുകാരൻ കൂടി മരിച്ചു 

ഒമാനിലെ കനത്ത മഴയിൽ 7 വയസ്സുള്ള കുട്ടി ഒഴുക്കിൽപ്പെട്ട് മരിച്ചു. കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട തൃത്താല സ്വദേശിയുടെ മൃതദേഹം കിട്ടിയിരുന്നു. 

Oman ൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയും അപ്രതീക്ഷിതമായ വെള്ളപ്പാച്ചിലുകളും (flash floods) വലിയ ദുരന്തമായി മാറിയിരിക്കുകയാണ്.

പ്രധാനമായും താഴ്ന്ന പ്രദേശങ്ങളിലൂടെയും വാടികളിലൂടെയും ഒഴുകിയ ശക്തമായ വെള്ളപ്പാച്ചിലാണ് അപകടങ്ങൾക്ക് കാരണം.

പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ സിവിൽ ഡിഫൻസ്, പൊലീസ്, സൈന്യം എന്നിവ ചേർന്ന് വ്യാപകമായ രക്ഷാപ്രവർത്തനം തുടരുകയാണ്. പല വാഹനങ്ങളും വെള്ളത്തിൽ ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്. 

അധികൃതർ ജനങ്ങളോട് വാടികൾ, താഴ്ന്ന പ്രദേശങ്ങൾ, വെള്ളം കവിഞ്ഞൊഴുകുന്ന റോഡുകൾ എന്നിവയിൽ നിന്ന് അകലെയിരിക്കണമെന്ന് ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥാ വകുപ്പ് അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് അറിയിച്ചതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നു. 

GCC രാജ്യങ്ങളിലുള്ള മലയാളികൾക്ക് കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാകാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം https://chat.whatsapp.com/CROaUMHnVApDNvtU8V3E96?mode=gi_t

English summary : Civil Defense warns residents as Oman faces severe flooding. With more rain predicted, learn about the current casualties, wadi safety risks, and ongoing rescue missions by the Royal Oman Police.