UV Index
Shwoing 19 of 36 Total news
Kerala UV Index Alert : വേനൽമഴ ലഭിച്ചിട്ടും അൾട്രാവയലറ്റ് കിരണങ്ങളുടെ ശക്തി കുറഞ്ഞിട്ടില്ലെന്ന് വിദഗ്ധർ
അൾട്രാവയലറ്റ് കിരണങ്ങളുടെ (Ultraviolet Rays – UV Rays) ശക്തി കുറഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പുമായി കേരള സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി. ആരോഗ്യസുരക്ഷയുടെ ഭാഗമായി പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
03/05/2026 | Maneesha Prasoon
ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിൽ, 9 ജില്ലകളിൽ 20–40% വരെ മഴ കുറവ്
പത്തനംതിട്ടയെ ഒഴിച്ചാൽ കോഴിക്കോട് (Kozhikode) ജില്ലയിലാണ് ശരാശരിയോട് അടുത്ത മഴ ലഭിച്ചത്. എന്നാൽ ഇവിടെ പോലും 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി 20 ശതമാനം വരെ വരുന്ന വ്യത്യാസം (Deviation) സാധാരണ പരിധിയിൽ ഉൾപ്പെടുത്തുന്നതാണ്.
01/05/2026 | Maneesha Prasoon
വേനൽ ചൂടിൽ ഉരുകി കേരളം, സ്ഥിതി ഗുരുതരം, ഇന്ന് രണ്ട് പേർക്ക് സൂര്യാതപമേറ്റു, ചൂടേറ്റ് പശു ചത്തു
കൊല്ലം കുന്നിക്കോട്ടെ ഞാറാക്കാട് പ്രദേശത്ത് വയോധികനായ ബേബി ഫിലിപ്പിനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സൂര്യാതപമേറ്റതാണെന്നാണ് സംശയം. രാവിലെ വയലിലേക്ക് പോയ ഇദ്ദേഹത്തെ 11.30ഓടെ വെയിലത്ത് വീണുകിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
25/04/2026 | Maneesha Prasoon
സൂര്യാതപവും സൂര്യാഘാതവും ഒന്നല്ല, രണ്ട്, ഇവ തമ്മിലുള്ള വ്യത്യാസം അറിയാം
സൂര്യാതപം (Sunburn) സാധാരണ ചർമ്മപ്രശ്നമാകുമ്പോൾ, സൂര്യാഘാതം (Heat Stroke) ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതര അവസ്ഥയാണ്. ചൂടുകാലത്ത് ചെറിയ അസ്വസ്ഥതകളെ പോലും അവഗണിക്കാതെ മുൻകരുതലുകൾ സ്വീകരിക്കുന്നത് അനിവാര്യമാണ്.
19/04/2026 | Maneesha Prasoon
സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് മുന്നറിയിപ്പ് : മൂന്നാറിൽ റെക്കോർഡ് നില
UV സൂചിക 8 മുതൽ 10 വരെയുള്ള നില ഗുരുതര ആരോഗ്യ ഭീഷണിയുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (State Disaster Management Authority) നിർദേശിച്ചു.
04/04/2026 | Maneesha Prasoon
മഴയും, ചുട്ടുപൊള്ളുന്ന പകലിലെ ഉയർന്ന UV രശ്മികളും, ജാഗ്രത നിർബന്ധം, 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോഴിക്കോട്, കൊച്ചി, മണ്ണാർക്കാട്, തൃത്താല തുടങ്ങിയ ഇടങ്ങളിൽ UV ഇൻഡക്സ് 8 മുതൽ 9 വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് “ഓറഞ്ച് അലർട്ട്” വിഭാഗത്തിൽപ്പെടുന്നതാണ്. ഇത്തരം സാഹചര്യത്തിൽ സൂര്യപ്രകാശത്തിൽ ദീർഘനേരം നിൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.
25/03/2026 | Maneesha Prasoon
Kerala Heatwave Alert 24/03/26 : കേരളത്തിൽ UV സൂചിക ഉയരുന്നു : 24 മണിക്കൂറിൽ ചില ജില്ലകളിൽ അതീവ ജാഗ്രത നിർദേശം
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയായ Kerala State Disaster Management Authority യും കാലാവസ്ഥാ നിരീക്ഷണ വിഭാഗങ്ങളും ചേർന്ന് നൽകിയ മുന്നറിയിപ്പിൽ, ഉയർന്ന UV കിരണങ്ങൾ ആരോഗ്യ പ്രശ്നങ്ങൾക്കും ചർമ്മ രോഗങ്ങൾക്കും കാരണമാകാൻ സാധ്യത.
24/03/2026 | Maneesha Prasoon
Kerala UV Index Alert 21/03/26 :കേരളത്തിൽ UV കിരണതീവ്രത ഉയരുന്നു, അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഉച്ചയോടെ സൂര്യപ്രകാശം ഏറ്റവും ശക്തമായതിനാൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ നേരിട്ട് സൂര്യപ്രകാശത്തിൽ നിന്ന് വിട്ടുനിൽക്കണം. പുറത്ത് പോകുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ്, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്.
21/03/2026 | Maneesha Prasoon
കേരളത്തിൽ ഉയർന്ന UV മുന്നറിയിപ്പ്; നിരവധി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം ജില്ലയിൽ UV സൂചിക 5 ആയി രേഖപ്പെടുത്തിയപ്പോൾ, കൊല്ലത്ത് 6 ആണ്. എന്നാൽ മധ്യവും വടക്കൻ ജില്ലകളിലും UV നിരക്ക് കൂടുതലാണ്. പത്തനംതിട്ട, ചങ്ങനാശ്ശേരി, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ 9 വരെ ഉയർന്ന UV സൂചികയാണ് പ്രവചിക്കുന്നത്.
19/03/2026 | Maneesha Prasoon
Kerala UV Index Alert 17/03/26 : കേരളത്തിൽ കടുത്ത UV മുന്നറിയിപ്പ്: 24 മണിക്കൂറിൽ പല ജില്ലകളിലും ഉയർന്ന അൾട്രാവയലറ്റ് സൂചിക
കാസർകോട് ജില്ലയിൽ UV സൂചിക 9 ആയി രേഖപ്പെടാൻ സാധ്യതയുണ്ട്. അതേസമയം ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ 8, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ 7, എറണാകുളം, കൊല്ലം, വയനാട്, ഇടുക്കി ജില്ലകളിൽ 6 എന്നിങ്ങനെയാണ് സൂചിക പ്രതീക്ഷിക്കുന്നത്.
17/03/2026 | Maneesha Prasoon
Kerala UV Index Alert 14/03/26 : കേരളത്തിൽ UV കിരണ തീവ്രത ഉയരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത നിർദേശം
ഏറ്റവും ഉയർന്ന UV സൂചിക രേഖപ്പെടാൻ സാധ്യതയുള്ള ജില്ലകൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവയാണ്. ഇവിടങ്ങളിൽ UV സൂചിക 8 മുതൽ 9 വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
14/03/2026 | Maneesha Prasoon
Kerala UV Index Alert 12/03/26 : ഈ വേനൽക്കാല സീസണിലെ ആദ്യ ഉയർന്ന UV സൂചിക, 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
ഇടുക്കി ജില്ലയിലെ മൂന്നാർ മേഖലയിൽ UV സൂചിക 10 വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് ആരോഗ്യത്തിന് അപകടകരമായ നിലയാണെന്നും നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവിടുന്നത് ഒഴിവാക്കണമെന്നും വിദഗ്ധർ പറയുന്നു.
12/03/2026 | Maneesha Prasoon