ഈ മാസം കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴ സാധ്യത
കേരളത്തിൽ നവംബർ മാസത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരളം ഉൾപ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സാധാരണക്കാർ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ തമിഴ്നാട്ടിൽ മഴ കുറയും.
കേരളം, ആന്ധ്ര പ്രദേശ്, കർണാടക, മഹാരാഷ്ട്ര, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സാധാരണക്കാർ കൂടുതൽ മഴ പ്രവചിക്കപ്പെടുന്നത്. എന്നാൽ നവംബർ ആദ്യവാരം മഴ സാധരണയേക്കാൾ കുറയും. ഈ കാലയളവിൽ തമിഴ്നാട്ടിലും കാസർകോട്, എറണാകുളം, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ പകൽ ചൂട് കൂടുകയും ചെയ്യും.
നവംബർ മാസത്തിൽ എല്ലാ ജില്ലകളിലും രാത്രി താപനിലയിൽ വർദ്ധനവ് ഉണ്ടാകുമെന്നുമാണ് പ്രവചനം.
Image credit: India Meteorological Department website
വായനക്കാർക്ക് മെറ്റ്ബീറ്റ് വെതറിൻ്റെ കേരള പിറവി ആശംസകൾ
English Summary: More than normal rainfall likely in Kerala this month