കാലാവസ്ഥ വ്യതിയാന പ്രതിരോധത്തില്‍ പുത്തന്‍ ചുവടുവയ്പ്പുമായി മൂടാടി ഗ്രാമപഞ്ചായത്ത്

കേരളത്തിലെ ആദ്യത്തെ പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ, ഒരു ഗ്രാമ പഞ്ചായത്ത്‌ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹീറ്റ് ആക്ഷൻ പ്ലാൻ ആണിത്.

Weather Desk
1 min mins read

ഹീറ്റ് ആക്ഷന്‍ പദ്ധതി രേഖ മന്ത്രി എം.ബി രാജേഷ്  പ്രകാശനം ചെയ്തു

കാലാവസ്ഥ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക മാതൃക തീര്‍ത്ത് മൂടാടി ഗ്രാമപഞ്ചായത്ത്.  കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ രേഖപ്പെടുത്തുന്ന ഹീറ്റ് ആക്ഷന്‍ പദ്ധതിക്കാണ് ഗ്രാമപഞ്ചായത്ത് നേതൃത്വം നല്‍കിയത്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ തയ്യാറാക്കിയ കര്‍മ പദ്ധതിയില്‍ പെട്ടെന്ന് ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ട കാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഹീറ്റ് ആക്ഷന്‍ പദ്ധതി പ്രകാശനം ഇന്ന് വൈകിട്ട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം.ബി രാജേഷ്  നിര്‍വഹിച്ചു. 

കേരളത്തിലെ ആദ്യത്തെ പ്രാദേശിക ഹീറ്റ് ആക്ഷൻ പ്ലാൻ, ഒരു ഗ്രാമ പഞ്ചായത്ത്‌ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഹീറ്റ് ആക്ഷൻ പ്ലാൻ ആണിത്.

1761066121W.webp  

ഒന്നര വര്‍ഷമായി പഞ്ചായത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളുടെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് ഗ്രീഷ്മം ഹീറ്റ് ആക്ഷന്‍ പ്ലാന്‍ എന്ന പേരില്‍
രൂപരേഖ തയാാറാക്കിയത്.  ദുരന്ത നിവാരണ അതോറിറ്റിയിലെ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ്, ഡോ. ജോയ് ഇളമണ്‍, ഫഹദ്,ആര്യ എന്നിവരാണ് നേതൃത്വം നല്‍കിയത്.

പദ്ധതിയുടെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഹീറ്റ് ആക്ഷന്‍ പദ്ധതി സംസ്ഥാനത്തിനാകെ പ്രയോജനാപ്രദമാകുമെന്നും കാലാവസ്ഥ വ്യതിയാനം പ്രതിരോധിക്കാനുള്ള പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ മൂടാടിയുടെ ഹീറ്റ് ആക്ഷന്‍ പ്ലാന്‍ സഹായകരമാകുമെന്നും പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ പറഞ്ഞു.

English Summary: Moodadi Grama Panchayat takes new step towards climate change mitigation