ഒമാനില്‍ നേരിയ ഭൂചലനം, യു.എ.ഇയിലും അനുഭവപ്പെട്ടു
തെക്കന്‍ ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെ 4.44 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൗമോപരിതലത്തില്‍ നിന്ന് 5 കി.മി താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
2 നും 2.9 നും ഇടയില്‍ തീവ്രതയുള്ള ഭൂചലനം സാധാരണ നേരിയ ഭൂചലനമായാണ് കണക്കാക്കുന്നത്. നാശനഷ്ടങ്ങള്‍ക്കോ മറ്റോ സാധ്യതയില്ല. കഴിഞ്ഞ നവംബര്‍ നാലിനും മുസന്ദം 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ഡിസംബര്‍ 17 ന് സൗദി അറേബ്യയിലും 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒമാനിലെ ഭൂചലനം യു.എ.ഇയിലും അനുഭവപ്പെട്ടു. നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.
English Summary : mild earthquake measuring 2.9 on the Richter scale struck Musandam Governorate, southern Oman, at 4:44 AM today, with a depth of 5 km