മലമ്പുഴ പാലത്തിൽ വെള്ളം കയറി നിറഞ്ഞൊഴുകി, പാലം തകരുമോ എന്ന ആശങ്കയുമായി യാത്രക്കാർ
മലമ്പുഴ ഡാമിനോട് ചേർന്നുള്ള ഓവ് ചാൽ ബ്ലോക്കായി വെള്ളം നിറഞ്ഞ് പാലത്തിനുമുകളിലെത്തിയ കാഴ്ചയാണ് വീഡിയോയിൽ.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. ഇന്നലെ പ്രദേശത്ത് മഴ പെയ്തിരുന്നു. എന്നാൽ മഴയെ തുടർന്നുള്ള മലവെള്ളപാച്ചിലല്ല, ജലം ഒഴുകുന്ന ഓവുചാൽ ബ്ലോക്കായി വെള്ളം കയറിയതാണെന്നാണ് സംശയിക്കുന്നത്. മലമ്പുഴ സ്നേക്ക് പാർക്കിന് സമീപത്തുള്ള പാലമാണ് നിറഞ്ഞത്. കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ വാഹനങ്ങൾ പോകുവാൻ ഏറെ ബുദ്ധിമുട്ടുകയാണ്. പാലം തകരുമോ എന്ന ആശങ്കയും യാത്രക്കാർ പങ്കുവെക്കുന്നുണ്ട്.
ചക്രവാത്രചുഴിയും ന്യൂനമർദ്ദപാത്തിയും
കഴിഞ്ഞ ദിവസം പാലക്കാട്, ഇടുക്കി, മലമ്പുഴ ഭാഗങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ചക്രവാതചുഴിയും ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടതാണ് കേരളത്തിലെ മഴ സാധ്യതയുടെ കാരണം. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് ചക്രവാതചുഴി രൂപപ്പെട്ടത്. ലക്ഷദ്വീപ് മുതൽ കന്യാകുമാരി വരെയാണ് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ പ്രത്യേകിച്ച് മധ്യ തെക്കൻ കേരളത്തിൽ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും. ഒപ്പം ഒറ്റപെട്ട നേരിയ മഴക്കും സാധ്യതയുണ്ട്.
English Summary : The bridge near the Malampuzha Snake Park is full. It is very difficult for vehicles to pass through the stagnant water. Passengers are also worried that the bridge will collapse.