തമിഴ്‌നാട് തീരത്ത് ന്യൂന മർദ്ദ സാധ്യത, കേരളം ലക്ഷ്യമാക്കി നീങ്ങിയേക്കും, കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത

മേഘ രൂപീകരണം നടക്കുന്നതിന് അനുസരിച്ചു കേരളത്തിലും വേനൽ മഴക്ക് സാധ്യത. കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.

Maneesha M.K
2 mins mins read

തമിഴ്‌നാട് തീരത്ത് ന്യൂന മർദ്ദ സാധ്യത, കേരളം ലക്ഷ്യമാക്കി നീങ്ങിയേക്കും, കേരളത്തിൽ വേനൽ മഴയ്ക്ക് സാധ്യത

അടുത്ത ആഴ്ച അവസാനത്തോടെ തമിഴ് നാട് തീരത്ത് ന്യൂന മർദ്ദ(Low pressure) സാധ്യത. ഇത് കര കയറി കേരളം ലക്ഷ്യമാക്കി നീങ്ങിയേക്കും. മേഘ രൂപീകരണം നടക്കുന്നതിന് അനുസരിച്ചു കേരളത്തിലും വേനൽ മഴക്ക് സാധ്യത. ഇന്ന് തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ, ഇന്ത്യൻ മഹാസമുദ്രം(Indian Ocean) എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.കന്യാകുമാരി പ്രദേശത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. 

1770715391W.webp  KSDMA

നാളെ തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,  അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.വ്യാഴാഴ്ച്ച  തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ,  അതിനോട് ചേർന്ന കിഴക്കൻ ഭൂമധ്യരേഖ ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
അതേ സമയം മേൽപ്പറഞ്ഞ തീയതികളിൽ ഈ  പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

നിലവിൽ അന്തരീക്ഷ ചൂട് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ  വേണ്ട മുൻകരുതലുകൾ എടുക്കണമെന്ന് Kerala State Disaster Management Authority മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

English Summary : The Kerala State Disaster Management Authority has warned that necessary precautions should be taken in the current situation where the ambient temperature is increasing rapidly.