ന്യൂനമർദ്ദം തീവ്രമായി; നാളെ മോക്ക ചുഴലിക്കാറ്റാകും

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ, തെക്കൻ ആൻഡമാൻ കടലിന് സമീപത്തായി ഇന്നലെ രാത്രി വൈകി രൂപപ്പെട്ട ന്യൂനമർദ്ദം (Low Pressure) ഇന്ന് വൈകിട്ടോടെ ശക്തിപ്പെട്ട് Well Marked Low Pressure (WML) ആകുകയും രാത്രിയോടെ വീണ്ടും ശക്തിപ്പെട്ടു തീവ്ര ന്യൂനമർദ്ദം (Depression) ആകുകയും ചെയ്തു.

നാളെയോടെ വടക്കു , വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങി മോക്ക ചുഴലിക്കാറ്റായി (Mocha Cyclone) മാറും. ഈ ന്യൂനമർദ്ദം ഈ മാസം 11 വരെ വടക്ക് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കാനും തുടർന്ന് ദിശ മാറി ബംഗ്ലാദേശ്, മ്യാൻമർ അതിർത്തി ലക്ഷ്യമാക്കി നീങ്ങാനുമാണ് സാധ്യത. ബംഗാൾ ഉൾക്കടലിന്റെ മധ്യ വടക്കൻ മേഖലയിൽ സമുദ്ര താപനില കൂടി നിൽക്കുന്നതിനാൽ ചുഴലിക്കാറ്റ് വീണ്ടും ശക്തി പ്രാപിക്കും എന്നും സൂചനകൾ ഉണ്ട്.

കേരളത്തെ ന്യൂനമർദ്ദം നേരിട്ട് ബാധിക്കില്ലെങ്കിലും ഫുൾ എഫക്ട് ഭാഗമായി ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. നിലവിൽ തീവ്ര ന്യൂനമർദ്ദം കൊച്ചിയിൽ നിന്ന് 1480 കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്.ന്യൂനമർദ്ദത്തിന്റെ സ്വാധീന മണ്ഡലത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദ്ദത്തിലേക്ക് കടന്നുപോകുന്ന കാറ്റ് കേരളത്തിനു മുകളിൽ മഴക്ക് കാരണമാകും. കഴിഞ്ഞ ദിവസങ്ങളിലെ പോസ്റ്റുകളിൽ പറഞ്ഞതുപോലെ പുൾ എഫക്ട് (Pull Effect) മഴ അടുത്ത ദിവസങ്ങളിലും തുടരും .
കൂടുതൽ വിവരങ്ങൾക്കായി metbeat.com, metbeatnews.com വെബ്സൈറ്റുകളിൽ തുടരുക.

Share this post

Leave a Comment