ഇരുന്ന കസേര മിന്നലിൽ കത്തിക്കരിഞ്ഞു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൂന്നു വീടുകൾക്ക് മിന്നൽ ഏറ്റു. ഒരു വീട് പൂർണമായും കത്തി നശിച്ചു. ഈ വീട്ടിൽ ഉണ്ടായിരുന്നവർ മിനിറ്റുകൾക്ക് മുമ്പ് അടുത്ത വീട്ടിലേക്ക് പോയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. കുളമട പുലിക്കുഴിയിൽ ആണ് സംഭവം. കല്ലുവാതുക്കൽ പഞ്ചായത്തിലെ കുളമട വാർഡിൽ പുലിക്കുഴി ചരുവിള വീട്ടിൽ പൊന്നമ്മ, പച്ചയിൽ വീട്ടിൽ ഷീല, ചരുവിള വീട്ടിൽ ശൈലജ എന്നിവരുടെ വീടുകൾക്കാണ് ഇന്നലെ വൈകിട്ടുണ്ടായ മഴയ്ക്ക് മുൻപ് മിന്നലേറ്റത്.

പൊന്നമ്മയുടെ വീട് പൂർണമായും തകർന്ന അവസ്ഥയിലാണ്. കൂട്ടിൽ കിടന്ന നായ ചത്തു. പൊന്നമ്മയുടെ വീട്ടിന്റെ ഇലക്ട്രിക് വയറിങ്, ജനൽ ടിവി തുടങ്ങിയവ പൂർണമായും നശിച്ചു. പൊന്നമ്മയും മകനും ഭാര്യയും ഭാര്യയുടെ മാതാപിതാക്കളുമായിരു ന്നു വീട്ടിൽ ഉണ്ടായിരുന്നത്. മിന്നലിന് തൊട്ടുമുൻപ് ഇവരെല്ലാവരും അടുത്ത ബന്ധു വീട്ടിലേക്ക് പോയി. മിന്നലിനു തൊട്ടുമുമ്പ് മരുമകളുടെ അച്ഛനിരുന്ന കസേര ആണ് മിന്നലേറ്റ് കത്തിക്കഴിഞ്ഞത്.

ഷീലയുടെ വീട്ടിലും ഇലക്ട്രിക് മീറ്റർ, ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. ഭിത്തികളിൽ വിള്ളലുകൾ ഉണ്ടായി. കൂടാതെ വൈദ്യുതി തൂണിന് നാശം സംഭവിച്ചു. തെരുവ് വിളക്ക് പൊട്ടിത്തെറിച്ചു. വാർഡ് മെമ്പർ ഡി സുഭദ്രാമ അധികൃതരെ വിവരം അറിയിച്ചു.

Leave a Comment