ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; രാത്രി താപനില കുറഞ്ഞു, പകൽ ചൂട് കൂടി
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. കേരളത്തിൽ വരണ്ട ദിനാന്തരീക്ഷം (weather) അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രി താപനില കുറയുകയും പകൽ താപനില കൂടുകയുമാണ്. കേരളത്തിൽ രാത്രി താപനില സാധാരണയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കുറഞ്ഞു. പകൽ താപനിലയിൽ 1.5 ഡിഗ്രി മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ സംസ്ഥാന വ്യാപകമായി കൂടിയിട്ടുണ്ട്.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ആണ് ഇന്ന് പുലർച്ചെ ന്യൂനമർദം രൂപപ്പെട്ടത്. മ്യാൻമർ തീരത്തോട് ചേർന്നാണ് ന്യൂനമർദം രൂപപ്പെട്ടത്. വരുന്ന 48 മണിക്കൂറിൽ ഈ സിസ്റ്റം മ്യാൻമർ തീരം ലക്ഷ്യമാക്കി നീങ്ങും. ആൻഡമാൻ കടലിലെ ചക്രവാത ചുഴിയാണ് ന്യൂനമർദ്ദമായത്.
നാളെ മുതൽ കേരളത്തിൽ ഒറ്റപ്പെട്ട ചാറ്റൽ മഴ സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. ഈ മാസം 7 വരെ കേരളത്തിൽ സാധാരണയിൽ കുറവ് മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്.
Metbeat Weather ൻ്റെ നിരീക്ഷണത്തിൻ ബുധനാഴ്ച വരെ കേരളത്തിൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാനാണ് സാധ്യത. ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട മഴ തെക്കൻ കേരളത്തിൽ ലഭിക്കും.
English Summary: Low pressure formed in Bay of Bengal; Night temperature drops, day temperature increases