ന്യൂനമര്‍ദം നാളെ ശക്തമാകും, കേരളത്തിനോട് ചേര്‍ന്ന് അറബിക്കടലില്‍ അന്തരീക്ഷച്ചുഴി

കേരളത്തിലും തമിഴ്‌നാട്ടിലും വരും ദിവസങ്ങളില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ലഭിക്കും. ശ്രീലങ്കയിലും കനത്ത മഴയുണ്ടാകും. കേരളത്തിലും തമിഴ്‌നാട്ടിലും ഇടിയോടു കൂടെയുള്ള മഴയാണ് ഈ മാസം 19 നും 22 നും ഇടയില്‍ പ്രതീക്ഷിക്കുന്നത്.

Weather Desk
1 min mins read

ന്യൂനമര്‍ദം നാളെ ശക്തമാകും, കേരളത്തിനോട് ചേര്‍ന്ന് അറബിക്കടലില്‍ അന്തരീക്ഷച്ചുഴി

കഴിഞ്ഞ ദിവസം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഭൂമധ്യ രേഖാ പ്രദേശത്ത് രൂപപ്പെട്ട ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലെത്തിയില്ല. ഇന്നു രാത്രിയിലെ വിവരം അനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലിന്റെ അതിര്‍ത്തിയോടു ചേര്‍ന്നാണ് ന്യൂനമര്‍ദം നിലകൊള്ളുന്നത്. നാളെ ബംഗാള്‍ ഉള്‍ക്കടലിലെത്തി ന്യൂനമര്‍ദം ശക്തിപ്പെട്ട്  well marked low pressure (WML) ആകും. 

ഈ ന്യൂനമര്‍ദം വീണ്ടും ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദം (Depression) ആകാനും സാധ്യതയുണ്ട്. തുടര്‍ന്ന് ശ്രീലങ്കന്‍ തീരം വഴി കന്യാകുമാരി കടലിലേക്ക് നീങ്ങും. 

കേരളത്തിനു സമീപം അന്തരീക്ഷച്ചുഴി, മഴ

അതിനിടെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് അന്തരീക്ഷച്ചുഴിയും രൂപപ്പെട്ടു. സമുദ്ര നിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉയരത്തിലാണിത്. നാളെ മുതല്‍ കേരളത്തില്‍ പലയിടങ്ങളിലായി മേഘാവൃതമായ അന്തരീക്ഷമുണ്ടാകും. ഒറ്റപ്പെട്ട മഴയും പ്രതീക്ഷിക്കണം. ഇന്ന് വയനാട്ടില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കമ്പളക്കാട്, മുട്ടില്‍, പിണങ്ങോട് മേഖലകളിലാണ് മഴ ലഭിച്ചത്. 

കേരളത്തിലും തമിഴ്‌നാട്ടിലും വരും ദിവസങ്ങളില്‍ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മഴ ലഭിക്കും. ശ്രീലങ്കയിലും കനത്ത മഴയുണ്ടാകും. കേരളത്തിലും തമിഴ്‌നാട്ടിലും ഇടിയോടു കൂടെയുള്ള മഴയാണ് ഈ മാസം 19 നും 22 നും ഇടയില്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 19  മുതല്‍ 21 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. ഇടുക്കിയില്‍ 20 നും 21 നും സാധാരണ മഴക്കുള്ള മുന്നയറിപ്പുണ്ട്.

Metbeat News 

English Summary : A low-pressure system that formed near the equator in the Indian Ocean is expected to move into the Bay of Bengal tomorrow, where it will likely intensify into a Well Marked Low (WML) and potentially a Depression. This system is projected to track past the Sri Lankan coast toward the Kanyakumari sea.