ഭൂമധ്യരേഖാ പ്രദേശത്ത് ന്യൂനമര്‍ദം രൂപപ്പെട്ടു, ശക്തിപ്പെടും 

ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം കൂടുതല്‍ ശക്തിപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ -  well maraked low Pressure (ശക്തികൂടിയ ന്യൂനമര്‍ദം) ആയി മാറും.

Weather Desk
1 min mins read

ഭൂമധ്യരേഖാ പ്രദേശത്ത് ന്യൂനമര്‍ദം രൂപപ്പെട്ടു, ശക്തിപ്പെടും 

കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ വരും ദിവസങ്ങളില്‍ മഴക്ക് കാരണമായേക്കാവുന്ന ന്യൂനമര്‍ദം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖാ പ്രദേശത്ത് രൂപപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്.  

ഈ ന്യൂനമര്‍ദം തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തിയ ശേഷം കൂടുതല്‍ ശക്തിപ്പെട്ട് വെല്‍ മാര്‍ക്ഡ് ലോ പ്രഷര്‍ -  well maraked low Pressure (ശക്തികൂടിയ ന്യൂനമര്‍ദം) ആയി മാറും. ഫെബ്രുവരി 18 ഓടെയാണ് ഈ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലിലെത്തുക.

ന്യൂനമര്‍ദത്തെ തുടര്‍ന്ന് ഫെബ്രുവരി 21 മുതല്‍ കേരളത്തിലും മഴ സാധ്യതയുണ്ടെന്ന് നേരത്തെ മെറ്റ്ബീറ്റ് വെതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പും ഇന്നത്തെ അപ്‌ഡേറ്റുകളില്‍ ഈ സൂചന നല്‍കുന്നുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ഫെബ്രുവരി 21 ന് ഇടിയോടു കൂടെയുള്ള മഴ സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. 

ഈ ന്യൂനമര്‍ദം കേരളത്തില്‍ മഴ നല്‍കുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാന്‍ താഴെ കൊടുത്ത റിപ്പോര്‍ട്ടു കൂടി വായിക്കാം.

English Summary: Low-Pressure System Forms Near Equator; Rain Likely in South India ​A new low-pressure system has developed over the equatorial Indian Ocean, which is expected to bring rainfall across South India, including Kerala, in the coming days.