ഇന്ത്യയിൽ ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തിയത് കോഴിക്കോട്

മൂന്നാറിലെ ഇന്നത്തെ ഉയർന്ന ചൂട് 21.8° സെൽഷ്യസും, കുറഞ്ഞ താപനില 14.9 സെൽഷ്യസുമാണ് അനുഭവപ്പെട്ടത്. കൊടൈക്കനാലിൽ ഇന്നലെ താപനില ഡിഗ്രി 10.1° സെൽഷ്യസിനും 14.9° ഡിഗ്രി സെല്‍ഷ്യസിനും ഇടയിൽ ആണ് താപനില.

Sinju P
2 mins mins read

ഇന്ത്യയിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്  കോഴിക്കോട് ജില്ലയിൽ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ  പ്രതിദിന റിപ്പോർട്ടിലാണ് കോഴിക്കോട് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.  34.2 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ (ജനുവരി 2) കോഴിക്കോട് മേഖലയിലെ താപനില. 

കോട്ടയത്ത് 34.0 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കൊല്ലത്ത് 31.2 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. കൊച്ചിയിൽ 31.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയിരുന്നത്. തിരുവനന്തപുരം സിറ്റിയിൽ 32.0 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ 30.7 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 

മലപ്പുറം ജില്ലയിലെ തിരൂരിൽ 28.9 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. മലപ്പുറത്തെ തന്നെ തവനൂരിൽ 32.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്.

പാലക്കാട് രേഖപ്പെടുത്തിയ താപനില 28.5 ഡിഗ്രി സെൽഷ്യസ് ആണ്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ 32.2 സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. കൊല്ലം പുനലൂരിൽ 32.8 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. വെള്ളാനിക്കരയിൽ 33.4 ഡിഗ്രി താപനില അനുഭവപ്പെട്ടു. 

കേരളത്തിൽ പൊതുവെ ചൂട് കുറവാണ്. ഐഎംഡി സ്റ്റേഷനുകളിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിൽ ആണ്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപം നിലനിൽക്കുന്ന ചക്രവാതചുഴിയുടെ സ്വാധീനം പൊതുവെ കേരളത്തിൽ പകൽ ചൂട് കുറയാൻ കാരണമായിട്ടുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളം പറഞ്ഞു. 

മൂന്നാറിലെ ഇന്നത്തെ ഉയർന്ന ചൂട് 21.8° സെൽഷ്യസും, കുറഞ്ഞ താപനില 14.9 സെൽഷ്യസുമാണ് അനുഭവപ്പെട്ടത്. കൊടൈക്കനാലിൽ ഇന്നലെ താപനില ഡിഗ്രി 10.1° സെൽഷ്യസിനും 14.9° ഡിഗ്രി സെല്‍ഷ്യസിനും ഇടയിൽ ആണ് താപനില.

ഊട്ടിയിലും ശൈത്യം തുടരുന്നു. 12.4 ഡിഗ്രി സെല്‍ഷ്യസിനും 17.8 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം വടക്കേ ഇന്ത്യയിൽ  അതിശൈത്യം തുടരുകയാണ്. കനത്ത മൂടല്‍മഞ്ഞാണ് പലയിടത്തും അനുഭവപ്പെടുന്നത്. ഉയർന്ന താപനില പലയിടങ്ങളിലും 20 ഡിഗ്രി സെല്‍ഷ്യസിന് താഴെ ആണ്. ഹിമാചൽ, പഞ്ചാബ്, ഹരിയാന, ഡൽഹി ഉത്തർ പ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ ശൈത്യ തരംഗ മുന്നറിയിപ്പ് നിലനിൽക്കുന്നു. 

വടക്കേ ഇന്ത്യയിൽ അതിശൈത്യം തുടരുന്നതാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന താപനില കേരളത്തിൽ അനുഭവപ്പെടാൻ കാരണം. മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും തണുത്ത് വിറയ്ക്കുന്ന സാഹചര്യമാണ്.

Metbeat news