Kerala Weather 29/04/26 : ചൂടിന് ആശ്വാസമായി മഴയെത്തുന്നു, ഇന്നും ഇടിയോടെ മഴ സാധ്യത
കേരളത്തിൽ കൊടുംചൂടിന് കാരണമായിരുന്ന മഹാരാഷ്ട്ര മുകളിൽ സ്ഥിതി ചെയ്യുന്ന എതിർചുഴലി (Anti Cyclone) ഇപ്പോഴും തുടരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കുറയാൻ സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽ മഴയും, ഇനിയും മഴ ലഭിക്കാൻ അനുകൂലമായ സാഹചര്യവും നിലനിൽക്കുന്നത് മൂലമാണിത്.
വടക്കൻ തെലങ്കാനയ്ക്കു മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴി (cyclonic circulation) എതിർ ചുഴലിയുടെ സ്വാധീനം കേരളത്തിൽ കുറയ്ക്കുമെന്നാണ് നിരീക്ഷണം. ഈ ചക്രവാത ചുഴിയിൽ നിന്ന് കന്യാകുമാരി കടലിലേക്ക് നീളുന്ന ന്യൂനമർദ പാത്തി ( Through) , അതോടൊപ്പം ഈ മേഖലയിൽ കാറ്റിൻ്റെ ഗതി മുറിവ് (wind discountinety) യും ഇടിയോടുകൂടിയുള്ള മഴയ്ക്ക് കാരണമാകും. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും ഇന്നു മുതൽ ഇടിയോടുകൂടെ മഴ ലഭിക്കും.
വൈകിട്ടാണ് മഴ സാധ്യത. ഇത് കൊടുംചൂടിന് താൽക്കാലിക ശമനത്തിന് കാരണമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചകളായി വിവിധ ജില്ലകളില്‍ നിലനിന്നിരുന്ന ഉഷ്ണ തരംഗ (heat wave) മുന്നറിയിപ്പ് മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ( IMD) പിന്‍വലിച്ചു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) നിര്‍ദ്ദേശം.
ഇന്നലെ കേരളത്തിൽ ഒരാൾ മിന്നലേറ്റ് മരിക്കുകയും, നാല് കുട്ടികൾക്ക് മിന്നൽ നിൽക്കുകയും ചെയ്തു. ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയാണ് കുട്ടികൾക്ക് മിന്നലേറ്റത്. മിന്നലിന്റെ സൂചനകൾ കണ്ടാൽ തുറത്തായ സ്ഥലങ്ങളിൽ നിൽക്കുന്നതും കളിക്കുന്നതും സുരക്ഷിതമല്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണം.
സംസ്ഥാനത്ത് കനത്ത വേനൽച്ചൂടിന് പിന്നാലെ പെയ്ത വേനൽമഴ (Summer Rain) പല ജില്ലകളിലും നാശനഷ്ടങ്ങൾ വിതച്ചു.
https://metbeatnews.com/tragedy-in-kerala-one-dead-and-multiple-children-injured-as-severe-summer-storms-and-lightning-strike-the-state/amp
ഒരു പ്രദേശത്ത് മിന്നൽ സാധ്യത തൽസമയം അറിയാൻ ഞങ്ങളുടെ വെബ്സൈറ്റിലെ താഴെ കൊടുത്ത ലിങ്ക് സേവ് ചെയ്തു ഓപ്പൺ ചെയ്യുക.
See lightning strikes in realtime nearby your area. Get free online access. This helps you to track the direction of thunderstorms.
https://metbeatnews.com/page/lightning-strike-map
അതേസമയം, ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം രൂക്ഷമാകുകയാണ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഒഡീഷ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത ചൂടിന് ആശ്വാസമായി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. ഡല്‍ഹിയിലെ ചില പ്രദേശങ്ങളില്‍ പുലര്‍ച്ചെ നേരിയ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
പകല്‍ പതിനൊന്ന് മണിമുതല്‍ വൈകിട്ട് നാലുമണിവരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബാന്ധയിലാണ് ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ ഉഷ്ണ തരംഗത്തിനൊപ്പം പൊടിക്കാറ്റും ശക്തമാകുന്നുണ്ട്.
Summary : Despite the continued presence of an anti - cyclone over Maharashtra which has been the primary driver of the recent extreme heat across Kerala the state is finally seeing a reprieve.