kerala weather today 12/12/23: ന്യൂനമർദം ദുർബലമായി, വൈകിട്ടും രാത്രിയും മഴ സാധ്യത
തെക്കു കിഴക്കൻ അറബിക്കടലിൽ (south east arabian sea) ലക്ഷദ്വീപിനോട് ചേർന്ന് കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ്ദം (low pressure area – LPA) ദുർബലമായി അകന്നു പോയെങ്കിലും കേരളത്തിൽ മഴ തുടരും. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ രാത്രി ഇടിയോടുകൂടി ശക്തമായ മഴ ലഭിച്ചിരുന്നു. ഈ സ്ഥിതിവിശേഷം ഇന്നും നാളെയും തുടരാനാണ് സാധ്യതയെന്ന് Metbeat Weather ലെ നിരീക്ഷകർ പറയുന്നു.

കാർഷിക വിളകൾക്ക് വളം നൽകുന്നവർക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഈയാഴ്ച കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. തുടർന്ന് ഏതാനും ദിവസം വരണ്ട കാലാവസ്ഥയും അനുഭവപ്പെടും. ഡിസംബർ പകുതിയോടുകൂടി വീണ്ടും മഴ തിരിച്ചെത്താനാണ് സാധ്യത. ഡിസംബർ അവസാനം വരെ പലപ്പോഴായി മഴ ലഭിക്കും.
ഇന്നലെ തെക്കൻ കേരളത്തിന് സമീപമായി രൂപപ്പെട്ട കാറ്റിന്റെ ചുഴി (lower level wind circulation ) രാത്രി കേരളത്തിലെ വിവിധ ജില്ലകളിൽ മഴ നൽകി. ബംഗാൾ ഉൾക്കടലിൽ സമീപമായി മറ്റൊരു ചക്രവാത ചുഴി (cyclonic circulation ) സാധ്യത അടുത്തയാഴ്ച ഉണ്ട്. ഇത് ശക്തിപ്പെട്ട് ന്യൂനമർദ്ദമായേക്കാം. തെക്കൻ കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും ശക്തമായ മഴക്ക് ഇത് കാരണമായേക്കാം. ഇന്ത്യയോടു ചേർന്നുള്ള കടൽ ഭാഗങ്ങളിൽ സമുദ്രോപരിതല താപനില (sea surface temperature) വർദ്ധിച്ചു വരുന്നുണ്ട്.
കൂടാതെ ആഗോള മഴ പാത്തിയായ മാഡൻ ജൂലിയൽ ഓസിലേഷൻ (madden julian oscillation – MJO) ഇന്ത്യൻ മഹാസമുദ്രത്തിൽ (west Indian Ocean) എത്താനും പോവുകയാണ്. ഇത്തരം ആഗോള പ്രതിഭാസങ്ങളും തുലാവർഷത്തെ (north east monsoon) സജീവമായി നിർത്തും.
ഇന്നത്തെ (12/12/23) മഴ സാധ്യത പ്രദേശങ്ങൾ
കണ്ണൂർ മുതൽ കുന്ദംകുളം വരെ രാവിലെ മേഘാവൃതം. കണ്ണൂർ മുതൽ കോഴിക്കോട് ബാലുശേരി വരെ രാവിലെ ചാറ്റൽ / ഇടത്തരം മഴ സാധ്യത. കോഴിക്കോട് മുതൽ തിരൂർ വരെ തീരദേശത്ത് രാവിലെ ചാറ്റൽ മഴ സാധ്യത. കണ്ണൂർ, വയനാട്, മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും രാവിലെ മേഘാവൃതം.
ഇന്ന് വൈകിട്ട് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, കുറ്റിച്ചാൽ, മണ്ണന്തല, തിരുവനന്തപുരം, പത്തനംതിട്ടയിലെ റാന്നി, അടൂർ, കൊടൈക്കനാൽ, കൊച്ചി, പറവൂർ, ഇരിങ്ങാലക്കുട, ആലുവ, അങ്കമാലി, പള്ളിക്കര, അരൂക്കുറ്റി, തിരൂർ ഇടിയോടെ ഇടത്തരം മഴ സാധ്യത.
I am really inspired with your writing talents as well as with the structure on your blog. Is this a paid subject matter or did you customize it yourself? Either way keep up the nice quality writing, it is rare to look a great blog like this one nowadays!